മാപ്പിളപ്പാട്ട് ഗായിക മെഹറിന് കേരളത്തിന്റെ പ്രതിനിധിയായി ദേശീയ കലാ ഉത്സവിലേക്ക്
തേഞ്ഞിപ്പലം: 12 മുതല്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ കലാ ഉത്സവില്‍ പ്രശസ്ത മാപ്പിളപ്പാട്ടുകാരി മെഹറിന് പങ്കെടുക്കുന്നു. വോക്കല്‍ സോളോ വിഭാഗത്തിലാണ് കേരളത്തിനെ പ്രതിനിധീകരിച്ച് മെഹറിന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച് മത്സരിക്കുന്നത്. മാപ്പിളപ്പാട്ടിലെ മികവിന്റെ അടിസ്ഥാനത്തിലാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി സമഗ്ര ശിക്ഷാ അഭിയാന് തെരഞ്ഞെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് 4 മത്സരങ്ങളില്‍ പങ്കെടുക്കാനായി മെഹറിനടക്കം എട്ട് പേരാണുളളത്. അഖിലേന്ത്യാ കലോത്സവമായ കലാ ഉത്സവ്-2018 ഡിസംബര്‍ 12 മുതല്‍ 15 വരെ ഡല്‍ഹിയിലെ നാഷണല്‍ ബാലഭവനിലാണ് നടക്കുന്നത്.
സംസ്ഥാന തലത്തിലെ മികവും മാര്‍ക്കും പരിഗണിച്ചാണ് എസ് എസ് എ ദേശീയ മത്സരത്തിലേക്ക് മെഹറിന് അവസരം ലഭിച്ചത്. മാപ്പിളപ്പാട്ട് സംസ്ഥാന മത്സരങ്ങളിലും മറ്റ് വേദികളിലും ഒന്നാം സ്ഥാനവും നിരവധി ബഹുമതികളും സ്വന്തമാക്കിയ ഈ മിടുക്കി ദേശീയ വേദിയില്‍ അവസരം ലഭിക്കുന്നത് ആദ്യമായാണ്. കൊണ്ടോട്ടി കൊട്ടുക്കരപി പി എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് .ഡല്‍ഹിയില്‍ കലാ ഉത്സവില്‍ പങ്കെടുക്കാന്‍ മെഹറിന് സെലക്ഷന് ലഭിച്ച സന്തോഷത്തിലാണ് സ്കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും മാനേജ്മെന്റും.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]