അമരമ്പലത്തെ തോല്‍വി: യു.ഡി.എഫില്‍ പൊട്ടിത്തെറി, ലീഗ്-കോണ്‍ഗ്രസ് ഭാരവാഹികള്‍ രാജിവെച്ചു

അമരമ്പലത്തെ തോല്‍വി: യു.ഡി.എഫില്‍ പൊട്ടിത്തെറി,  ലീഗ്-കോണ്‍ഗ്രസ്  ഭാരവാഹികള്‍ രാജിവെച്ചു

പൂക്കോട്ടുംപാടം: അമരമ്പലത്തെ യു.ഡി.എഫ് തോല്‍വി, ലീഗ്-കോണ്‍ഗ്രസ് ഭാരവാഹികള്‍ രാജിവെച്ചു. അമരമ്പലംഗ്രാമ പഞ്ചായത്ത് ഉപ്പു വള്ളി തെരെഞ്ഞെടുപ്പില്‍ യു.ഡിഫിന് ഏറ്റ തോല്‍വിയെ തുടര്‍ന്നാണ് രാജി. കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി ഭാരവാഹികളാണ് രാജിവച്ചത്. മുസ്ലിം ലീഗിന്റെ ചില നേതാക്കളും രാജിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ അമരമ്പലം മണ്ഡലം പ്രസിഡന്റ് വി.പി.അബ്ദുള്‍ കരിം, മണ്ഡലം ഭാരവാഹികളായ പി.ജി.സന്തോഷ്, ടി.എ.ശിവദാസന്‍, പി.വി.കരുണാകരന്‍, കിളിയിണ്ണി മുഹമ്മദ് കുട്ടി, കെ.ടി അലവി എന്നിവര്‍ രാജിവെച്ചതായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. കൂടാതെ യു.ഡി എഫ് കണ്‍വീനറും പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റുമായ എം.നാസര്‍ ബാന്‍, പഞ്ചായത്ത് കമ്മറ്റി ട്രഷറര്‍ അഷ്റഫ് മുണ്ടശ്ശേരി എന്നിവരും രാജി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഉപതെരെഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ യു.ഡി.എഫില്‍ കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും നേതൃതീരുമാനത്തിനെതിരെ ഒരുവിഭാഗം പ്രവര്‍ത്തിച്ചതാണ് കാരണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് തോല്‍വിക്ക് കാരണമെന്നാണ് മറു വിഭാഗത്തിന്റെ വാദം.

Sharing is caring!