കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് മൂന്നാംതവണയും എസ്.എഫ്.ഐയ്ക്ക്
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് എസ്.എഫ്.ഐയ്ക്ക് എസ്.എഫ്.ഐക്ക്. യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റ് നേടി എസ്.എഫ്.ഐ യൂനിയന്‍ ഭരണം നിലനിര്‍ത്തി.
തുടര്‍ച്ചയായ മൂന്നാം തവണയാണ് യൂനിയന്‍ ഭരണം എസ്.എഫ്.ഐ നേടുന്നത്. പ്രധാന പദവികളായ ചെയര്മാന്, വൈസ് ചെയര്മാന്, ലേഡി വൈസ് ചെയര്മാന്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ക്ക് പുറമെ മലപ്പുറം ഒഴികെയുള്ള ജില്ലാ എക്സിക്യൂട്ടീവ് സീറ്റുകളും എസ്.എഫ്.ഐ തൂത്തുവാരി.
മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനം മാത്രമാണ് യു.ഡി.എസ്.എഫിന് ലഭിച്ചത്. എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ആലത്തൂര്‍ എസ്.എന്‍ കോളേജിലെ എസ് ഷാബിര്‍ (ചെയര്മാന്), വടകര മേഴ്സി ബി.എഡ് കോളേജിലെ എം.ടി.കെ അമല്‍ജിത്ത് (ജനറല്‍ സെക്രട്ടറി), മഞ്ചേരി എന്‍.എസ്.എസ് കോളേജിലെ പി.എസ് ഗോകുല്‍(വൈസ് ചെയര്മാന്), തൃശൂര്‍ സി അച്യുതമേനോന് കോളേജിലെ ശില്‍പ്പ അശോകന് (ലേഡി വൈസ് ചെയര്മാന്), പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ അക്ഷയ് റോയ് (ജോയിന്റ് സെക്രട്ടറി), കല്‍പ്പറ്റ ഗവ: കോളേജിലെ മുഹമ്മദ് അഷ്കര്‍ (വയനാട് ജില്ലാ എക്സിക്യൂട്ടീവ്), മടപ്പള്ളി ഗവ: കോളേജിലെ വി.പി വിഷ്ണുപ്രസാദ് (കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ), ഷൊര്‍ണൂര്‍ എസ്.എന്‍ കോളേജിലെ എ സുര്‍ജിത് ദേവ് (പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ്) പഴഞ്ഞി എം.ഡി കോളേജിലെ എ.എ ഷബീര്‍ സലിം (തൃശൂര്‍ ജില്ലാ എക്സിക്യൂട്ടീവ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് മഞ്ചേരിയിലെ യൂനിവേഴ്സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലെ ഖമറുല്‍ ജമാലാണ് വിജയിച്ചെത്തിയത്.
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]