മലപ്പുറത്തെ കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കാന്‍ ലാറ്റിനമേരിക്കന്‍ പരിശീലകരെത്തി

മലപ്പുറം: മലപ്പുറത്ത കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ ലാറ്റിനമേരിക്കന്‍ പരിശീലകരെത്തി. മലപ്പുറം വേക്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമി കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ പുതുതായി ആരംഭിക്കുന്ന അഞ്ച് വയസ്സ് മുതല്‍ 13 വയസ്സ് വരെ, 14 മുതല്‍ 18 വയസ്സ് വരെയുള്ള ബച്ചിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനായിട്ടാണ് അര്‍ജന്റിനയില്‍ നിന്നുള്ള പരിശീലകരായ ഫിക്ക്‌ന്‌റോ റോഡ്രിഗസ്, ഹോസെ ചെര്‍മോണ്ട് എന്നിവരെത്തിയത്. പരീശീലനത്തിനായുള്ള യുവേഫ ബി ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ള ഇരുവരും ഗ്രാസ്സ് റൂട്ട്, യൂത്ത് തലങ്ങളില്‍ പരിശീലനം നല്‍കി കഴിവ് തെളിയിച്ചവരാണ്. അര്‍ജന്റീനയിലെയും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെുയും മികച്ച ടീമുകളെ പരിശീലിപ്പിച്ചാണ് ഇവര്‍ മലപ്പുറത്തേക്കെത്തുന്നത്. രണ്ടു പരിശീലകരുടെയും മുഴുവന്‍ സമയ സേവനം അക്കാദമിയിലെ കുട്ടികള്‍ക്ക് ലഭ്യമാകുമെന്ന് വേക്ക് അപ്പ് ഫുടേബോള്‍ അക്കാദമി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വര്‍ഷത്തെ കരാറിലാണു പരിശീലകര്‍ ഇവിടെ എത്തിയിട്ടുള്ളത്. അക്കാദമിയിലേക്കുള്ള പ്രവേശനത്തിനും മറ്റു വിവരങ്ങള്‍ക്കുമായി 7902551515, 7558999989 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ഭാരാവാഹികള്‍ അറിയിച്ചു. മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ വേക്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമിയുടെ ജേഴ്‌സി പരിശീലകരായ ഫിക്ക്‌ന്‌റോ റോഡ്രിഗസ്, ഹോസെ ചെര്‍മോണ്ട് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍,  മുഖ്യപരിശീലകന്‍ ഷാജിറുദ്ധീന്‍ കോപ്പിലാന്‍, സുല്‍ഫീക്കര്‍ അലി, ഫര്‍ഹാദ്, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *