യുവതികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നഫോട്ടോയുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കല്‍, പ്രതി മലപ്പുറം വാഴയൂര്‍ സദേശി

യുവതികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നഫോട്ടോയുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കല്‍, പ്രതി മലപ്പുറം വാഴയൂര്‍ സദേശി

മലപ്പുറം: യുവതികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നഫോട്ടോയുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍
പ്രചരിപ്പിക്കുന്ന കേസിലെ പ്രതി മലപ്പുറം വാഴയൂര്‍ സ്വദേശി മുഹഫഖാണെന്ന് പോലീസ് കണ്ടെത്തി.
നേരത്തെ നാട്ടിലുണ്ടായിരുന്ന പ്രതി നിലവില്‍ സൗദിയിലാണ്. ഇവിടെ വെച്ചാണ് ഫോട്ടോ മോര്‍ഫ് ചെയ്ത് സൗദിഫോണ്‍ നമ്പറിലൂടെ യുവതികളുടെ ബന്ധുക്കളുടെ വാട്‌സ് ആപ്പ് നമ്പറുകളിലേക്ക് തന്നെ അയച്ചതെന്നാണ് പരാതി. സ്ത്രീകളെ മോശമായി ചിത്രീകരിച്ചാണ് ഇവരുടെ ബന്ധുക്കള്‍ ഇയാള്‍ ഈ രീതിയില്‍ ഫോട്ടോ അയച്ചതെന്ന് ചൂണ്ടിക്കാട്ടി കൊണ്ടോട്ടി സ്വദേശിയായ യുവാവ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് കേസെടുക്കാന്‍ ജില്ലാ പോലീസ് മേധാവി കൊണ്ടോട്ടി എസ്.ഐയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ കണ്ടെത്തിയത്.

മുമ്പ് സ്വകാര്യ സ്ഥാപനത്തില്‍ ഒരു കോഴ്‌സ് ചെയ്തിരുന്ന മുസ്ലിംപെണ്‍കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ സൂക്ഷിച്ച് വെച്ച പ്രതി ഇതിലെ പെണ്‍കുട്ടികളുടെ തലയെടുത്ത് മോര്‍ഫ്‌ചെയ്താണ് നഗ്ന ഫോട്ടോ നിര്‍മിച്ചതെന്നാണ് പരാതി.

പ്രതി മോര്‍ഫിംഗിനു ഒറിജിനാലിറ്റി തോന്നിക്കാന്‍ വേണ്ടി പ്രായമനുസരിച്ചുള്ള നഗ്‌ന ഫോട്ടോകളും വീഡിയോകളും തരപ്പെടുത്തിയാണ് ഉപയോഗിച്ചതെന്നും പരാതിക്കാരന്‍ പറയുന്നു.

Sharing is caring!