കരിപ്പൂരില്‍ കാര്‍പാര്‍ക്കിംങിന് 15ഏക്കര്‍ ഏറ്റെടുക്കും
കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവള കാര്‍പാര്‍ക്കിംങിന് 15 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ വിമാനത്താവള ഉപദേശക സമിതി തീരുമാനിച്ചു.വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ച കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യ,ഫ്ളൈ ദുബൈ വിമാനങ്ങളുടെ സര്‍വ്വീസുകള്‍ക്ക് സമ്മര്‍ദ്ധം ശ്കമാക്കാനും വ്യാഴാഴ്ച ഉപദേശക സമതി ചെയര്മാന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ അധ്യക്ഷതയില്‍ കരിപ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍് തീരുമാനിച്ചുംഎയര്ഇന്ത്യയോട് സര്‍വീസ് വൈകരുതെന്ന്് യോഗത്തില്‍ ആവശ്യപ്പെട്ടു.നിലവില്‍ സര്‍വ്വീസിനുളള ഒരുക്കങ്ങള്‍ എയര്‍ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.ഫ്ളൈ ദുബൈ കരിപ്പൂരില്‍ അനുമതി തേടിയിട്ടുണ്ട്.
സഉദി എയര്‍ലെന്‍സ് ഡിസംബര്‍ അഞ്ചിന് സര്‍വ്വീസ് ആരംഭിക്കും.ജിദ്ദ സര്‍വ്വീസിന് ഔദ്യോഗിക ചടങ്ങുകളൊന്നുമില്ല. വിമനാത്താവള അതോറിറ്റി വാട്ടര്‍ സല്യൂട്ട് നല്കി സ്വീകരിക്കും. ഇതിന് കരിപ്പൂരില്‍ ഒരുക്കയ സൗകര്യങ്ങള്‍ യോഗത്തില്‍ എയര്‍പോര്‍ട്ട് അഥോറിറ്റി വിശദീകരിച്ചു.കരിപ്പൂരില്‍ 120 കോടി മുടക്കി നിര്‍മ്മിക്കുന്ന വിമാനത്താവള ടെര്‍മിനല്‍ ഉദ്ഘാടനം ജനുവരിയിലേക്ക് നീളും.പ്രവര്‍ത്തികള്‍ ജനുവരി ആദ്യത്തോടെ പൂര്‍ത്തിയാക്കി രണ്ടാംവാരത്തില്‍ തുറക്കാനാകും.എക്സറേ മെഷീന്, കണ്‍വെയര്‍ ബെല്റ്റ്സ് എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചു.കെട്ടിടം പ്രവര്‍ത്തിക്കുന്നതോടെ നിലവിലെ ടെര്‍മിനലിലെ തിരക്ക് കുറയും.
യാത്രക്കാര്‍ക്ക് കസ്റ്റംസ് ഹാളില്‍ നേരിടേണ്ടി വരുന്ന പീഡനത്തെ കുറിച്ച് യോഗത്തില്‍ അംഗങ്ങള്‍ പ്രതിഷേധമറിയിച്ചു.ഉപദേശക സമിതി യോഗങ്ങളില്‍ ഇതുവരെ പങ്കെടുക്കാത്ത കസ്റ്റംസ് അധികൃതര്‍ ഇന്നലെ യോഗത്തില്‍ സംബന്ധിച്ചിരുന്നു.ജീവനക്കാരുടെ കുറവാണ് കസ്റ്റംസ്ഹാളില്‍ യാത്രക്കാര്‍ കൂടുതല്‍ നേരം കാത്ത് കെട്ടിനില്‍ക്കേണ്ട അവസ്ഥയുളളതെന്ന് കസ്റ്റംസ് വിശദീകരിച്ചു.ഇതിന് പരിഹാരം കാണാന്‍ പ്രശ്നം പാര്‍ലമെന്റില്‍ അടക്കം ഉന്നയിക്കാമെന്ന് എം.പിമാര്‍ യോഗത്തില്‍ അറിയിച്ചു.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ വന്നിറങ്ങുന്നതോടെ അഗ്നിശമന സേനയുടെ കാറ്റഗറി ഒമ്പതായി ഉയരുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു പറഞ്ഞു.നിലവില്‍ കാറ്റഗറി എട്ടാണ്.കരിപ്പൂരിലെ കാര്‍പാര്‍ക്കിംങ് സ്ഥലം വര്‍ധിപ്പിക്കാന്‍ പുതുതായി 15 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും.വിമാനത്താവള ടെര്‍മിനലിന് മ
ുമ്പിലാണ് സ്ഥലമേറ്റെടുക്കുക.വിവിമാനത്താവളത്തില്‍ കൂടുല്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കും.വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു.എം.പി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍,പി.വി അബ്ദുള്‍ വഹാബ്,ജില്ലാകളക്ടര്‍ അമിത് മീണ,ഡി.വൈ.എസ്.പി ജലീല്‍തോട്ടത്തില്‍,കൊണ്ടോട്ടി നഗരസഭ അധ്യക്ഷ കെ.സി ഷീബ,കെ.മുഹമ്മദുണ്ണിഹാജി ഉപദേശക സമിതി അംഗങ്ങള്‍ പങ്കെടുത്തു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]