ശബരിമല: നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മലപ്പുറത്ത് പ്രകടനം നടത്തി

ശബരിമല: നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മലപ്പുറത്ത് പ്രകടനം നടത്തി

മലപ്പുറം: ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം നഗരത്തില്‍ പ്രകടനം നടത്തി. സമാപനയോഗം ഡി.സി.സി അഡ്വ.വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മലപ്പുറം നിയോജക മണ്ഡലം ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ പി.സി വേലായുധന്‍കുട്ടി, സക്കീര്‍ പുല്ലാര, യു.ഡി.എഫ് മലപ്പുറം മണ്ഡലം ജനറല്‍ കണ്‍വീനര്‍ വി. മുസ്തഫ, വൈസ് ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഹാജി, കണ്‍വീനര്‍ പി.എ സലാം, സി.എം.പി മണ്ഡലം പ്രസിഡന്റ് പി.അബ്ദുല്‍ ഗഫൂര്‍, സത്യന്‍ പൂക്കോട്ടൂര്‍, കെ.എന്‍ ഷാനവാസ്, അഷ്റഫ് പാറച്ചോടന്‍, മുജീബ് ആനക്കയം പ്രസംഗിച്ചു. പ്രകടനത്തിന് മന്നയില്‍ അബൂബക്കര്‍, ഹരിദാസ് പുല്‍പറ്റ, ഹാരിസ് ആമിയന്‍, ബഷീര്‍ മച്ചിങ്ങല്‍, സി.രായിന്‍കുട്ടി ഹാജി, പി.കെ ബാവ, സമീര്‍ കപ്പൂര്‍, ഫെബിന്‍ കളപ്പാടന്‍, സി.പി സാദിഖലി, വാളന്‍ സമീര്‍ ബാബു, സദ്ദാദ് കാമ്പ്ര, സി.കെ അബ്ദുറഹ്്മാന്‍, കെ.അബ്ദുല്‍ റഷീദ്, മുട്ടേങ്ങാടന്‍ മുഹമ്മദലി ഹാജി, എന്‍.വി അന്‍സാറലി നേതൃത്വം നല്‍കി.

Sharing is caring!