കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; പ്രതികളെ രക്ഷിക്കാന്‍ നജീബ് കാന്തപുരം 50ലക്ഷം രൂപവെളിപ്പെടുത്തല് വാങ്ങിയെന്ന്
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കൊഫെ പോസെ ചുമത്തുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ യൂത്ത്ലീഗ് നേതാവ് നജീബ് കാന്തപുരം വഴി 50 ലക്ഷം രൂപ നല്‍കിയെന്ന് വെളിപ്പെടുത്തല്‍.
കേസിലെ രണ്ടാം പ്രതി കൊടുവള്ളി സ്വദേശി അബുലൈസിന്റെ പിതാവ് എന്‍.പി.സി നാസറിന്റെതാണ് വെളിപ്പെടുത്തല്‍. കൊഫെ പോസെ ഒഴിവാക്കാന്‍ യു.ഡി.എഫ് ഭരണ കാലത്തു അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലക്കു അപേക്ഷ നല്‍കിയെങ്കിലും ഒഴിവാക്കിയില്ലെന്നും നാസര്‍ പറയുന്നു.
50 ലക്ഷം വാങ്ങിയവര്‍ ഇപ്പോഴും അതു തിരിച്ചു തന്നിട്ടില്ലെന്നും നാസര്‍ പറഞ്ഞു. ഞാന്‍ നേരിട്ടു കൊടുത്തിട്ടില്ല, ഏജന്റു വഴിയാണ് നല്‍കിയത്, നജീബ് കാന്തപുരം വഴി പണം ചന്ദ്രിക ഓഫീസിലാണ് നല്‍കിയതെന്നും അതു തിരിച്ചു തരാം എന്നു പറഞ്ഞിരുന്നുവെന്നും നാസര്‍ ന്യൂസ് 18 ചാനലിനോട് പറഞ്ഞു. കേസിലെ പ്രതികളായ കാരാട്ട് ഫൈസലും അഷ്റഫും രാഷട്രീയ സ്വാധീനം കൊണ്ട് കൊഫെ പോസെ ഒഴിവാക്കിയെന്നും നാസര്‍ ആരോപിച്ചു.
50 രൂപ കൈക്കൂലി ജീവിതത്തില്‍ ആരുടേയെങ്കിലും കൈകളില്‍ നിന്നും കൈപ്പറ്റിയതായി തെളിയിച്ചാല്‍ മുസ്ലിം യൂത്ത്ലീഗിന്റെ സ്ഥാനവും ഞാനിപ്പോള്‍ വഹിക്കുന്ന ജില്ലാ പഞ്ചായത്തു മെമ്പര്‍ സ്ഥാനവും രാജിവച്ചു വീട്ടിലിരിക്കുമെന്ന് നജീബ് കാന്തപുരം പറഞ്ഞു.
അബൂലൈസിന്റെ കൊഫെ പോസെ ഒഴിവാക്കാന്‍ ഇടതും എം.എല്‍.എമാരായ പി.ടി.എ റഹീമും കാരാട്ട് റസാഖും ആഭ്യന്തര വകുപ്പിനു കത്തു നല്‍കിയിരുന്നു. എന്നാല്‍ ഒരു രക്ഷിതാവ് നല്കിയ കത്തു ആഭ്യന്തര വകുപ്പിന് കൈമാറുക മാത്രമാണ് ചെയ്തതെന്നായിരുന്നു എം.എല്‍.എമാരുടെ മറുപടി. പി.ടി.എ റഹീമിന്റെ മകന് സഊദിയില്‍ അറസ്റ്റു ചെയ്യപ്പെട്ടതാണ് വീണ്ടും ഹവാല കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകല്‍ പുറത്തു വരാന്‍ കാരണം.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]