പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന മുനീസ് ഓര്‍മയായി

പ്രളയക്കെടുതിയില്‍  രക്ഷാപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന മുനീസ്  ഓര്‍മയായി

പരപ്പനങ്ങാടി: രക്ഷാപ്രവര്‍ത്തനരംഗത്ത് മുനീസിന്റെ സാന്നിധ്യം ഇനിയില്ല. പരപ്പനങ്ങാടി,ചെട്ടിപ്പടി മേഖലകളില്‍ അപകങ്ങളുണ്ടാവുമ്പോള്‍ ആദ്യം ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയിരുന്ന കുറ്റ്യാടി മുനീസ് ഓര്‍മയായി. കാലിന്റെ സ്വാധീനക്കുറവ് പ്രളയ നാളുകളില്‍ മുനീസിന്റെ പ്രവര്‍ത്തനത്തിന് വിഘാതമായില്ല. വയോധികരെയും കുട്ടികളെയും രക്ഷപെപെടുത്തിയത് നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

യാത്രാവേളകളില്‍ പോലും അപകടം കണ്ടാല്‍ ഉടനെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നത് മുനീസിന്റെ നല്ല മനസിന്റെ ലക്ഷണമായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് കോഴിക്കോട് പൊറ്റമ്മലിലുണ്ടായ അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ ചിന്നച്ചിതറിയ ശരീരം മൂടുന്നതിന് സ്വന്തം ഉടുമുണ്ട് അഴിച്ചെടുത്ത് സന്നദ്ധനായ മുനീസിനെ ആര്‍ക്കും മറക്കാനാവില്ല. ന്നത് മുനീസായിരിക്കും. മാസങ്ങള്‍ക്കു മുന്‍പ് പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ഓടി നടന്നത് നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു

Sharing is caring!