കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷയിലും സൗകര്യങ്ങളിലും സൗദി എയര്‍ലൈന്‍സ് സംതൃപ്തി രേഖപ്പെടുത്തി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷയിലും സൗകര്യങ്ങളിലും സൗദി എയര്‍ലൈന്‍സ് അധികൃതര്‍ സംതൃപ്തി രേഖപ്പെടുത്തി. ഡിസംബര്‍ 5 മുതല്‍ കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് സൗദി എയര്‍ലൈന്‍സ് ഓപ്പറേഷന് വിഭാഗം തലവന്‍ പരേഷ് ഷിരോദ്കര് (മുംബൈ), എയര്‍പോര്‍ട്ട് മാനേജര്‍ സിദ്ധാര്‍ഥ് ഭട്ട് (കൊച്ചി) എന്നിവര്‍ ഇന്നലെ കരിപ്പൂരില്‍ എത്തിയത്.
പരിശോധിച്ചു വിലയിരുത്തി
സംഘം റണ്‍വേയും സുരക്ഷാ സംവിധാനങ്ങളും പരിശോധിച്ചു വിലയിരുത്തി. തുടര്‍ന്നു നടന്ന യോഗത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു ആധ്യക്ഷ്യം വഹിച്ചു. വിവിധ വകുപ്പുമേധാവികളായ കെ. മുഹമ്മദ് ഷാഹിദ് (എടിസി), മുനീര്‍ മാടമ്പാട്ട് (സിഎന്‍എസ്), കെ.പി.എസ്.കര്‍ത്താ (വൈദ്യുതി), രാജന്ഗോപി (ടെര്‍മിനല്‍), എ.വി.കിഷോര്‍കുമാര്‍ (സിഐഎസ്എഫ്), എടിസി ജോയിന്റ് ജനറല്‍ മാനേജര്‍ മാക്സിസ്, ഭദ്ര ഗ്രൗണ്ട് ഹാന്ഡ്ലിങ് മാനേജര്‍ സുനീഷ്, എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ അനന്തസുബ്ബറാം തുടങ്ങിയവര്‍ പങ്കെടുത്തു. </ു>
ടേബിള്‍ ടോപ് സുരക്ഷാ പരിശീലനം നടത്തി
ഡിജിസിഎയുടെ നിര്‍േദശമനുസരിച്ച് ഇന്നലെ ടേബിള്‍ ടോപ് സുരക്ഷാ പരിശീലനം നടത്തി. അപകടമുണ്ടായാല്‍ തരണം ചെയ്യാന്‍ വിമാനത്താവളം സജ്ജമാണെന്നു വിലയിരുത്തുന്നതിനുള്ള പരിശീലനമാണിത്. കോഴിക്കോട് വിമാനത്താവളം റണ്‍വേ സുരക്ഷാ സമിതിയില്‍ സൗദി എയര്‍ലൈന്‍സ് പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തി
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]