സൗദിയുടെ എണ്ണയുല്പാദനം സര്‍വ്വകാല റെക്കോര്‍ഡില്‍
മലപ്പുറം: ലോകത്തെ ഏറ്റവും വലിയ എണ്ണയുല്പാദക രാജ്യമായ സഊദിയുടെ ദേശീയ എണ്ണയുല്പാദനം സര്‍വ്വകാല റെക്കോര്‍ഡില്‍. ആഗോള വിപണിയിലേക്ക് സഊദി നല്കുന്ന ക്രൂഡ് ഓയിലിന്റെ അളവാണു എട്ടു പതിറ്റാണ്ടിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലേക്കായത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പ്രതിദിനം പതിനൊന്ന് ലക്ഷതിലധികം ബാരലാണ് സഊദി വിതരണം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ റഷ്യയടക്കമുള്ളവര്‍ ഉത്പാദനം കൂട്ടിയതോടെ ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞിരുന്നു. ഇതിന്റെ പിന്നാലെയാണ് അപ്രതീക്ഷിത അളവില്‍ ആഗോള എണ്ണ വിപണിയിലേക്ക് സഊദിയും എണ്ണയൊഴുകുന്നത്.
നവംബര്‍ മാസം തുടക്കത്തില്‍ പ്രതി ദിനം 10.9 ബാരലായിരുന്നു എണ്ണ വിതരണമെങ്കില്‍ ഇറാനെതിരായ ഉപരോധത്തെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ വിതരണാവശ്യവും എണ്ണ വില കുറക്കാന്‍ കൂടുതല്‍ വിതരണം വേണമെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡോളള്‍ഡ് ട്രംപിന്റെ അഭ്യര്ഥനയുമാണ് സഊദിയെ വിപണിയില്‍ കൂടുതല്‍ എണ്ണയിറക്കാന് പ്രേരിപ്പിച്ചത്. തിങ്കളാഴ്ചയിലെ ഉത്പാദനം 11.1 മില്യണ്‍ മുതല്‍ 11.3 മില്യണ്‍ ബാരലാണ് പ്രതിദിന ഉത്പാദനമെന്ന് കണക്കുകള്‍
കഴിഞ്ഞ ആഴ്ചകളില്‍ റഷ്യയടക്കമുള്ളവര്‍ ഉത്പാദനം കൂട്ടിയതോടെ ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞിരുന്നു. ഇതോടൊപ്പം സഊദിയുടെ നിലപാട് കൂടിയാകുന്നത്തോടെ എണ്ണവിപണിയില്‍ ഇനിയും വിലകുറയുമെന്നാതാണ് കരുതുന്നത്. എണ്ണയുല്പാദനവുമായും വില നിര്ണ്ണയവുമായും ബന്ധപ്പെട്ടു വിയന്നയില്‍ എണ്ണയുല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെയും ഒപെക് ഇതര രാജ്യങ്ങളുടെയും നിര്‍ണ്ണായക യോഗം ചേരാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഉത്പാദക നിയന്ത്രണം തുടരണമെന്ന നിലപാടുകള്‍ എല്ലായ്പോഴും വ്യക്തമാക്കുന്ന സഊദി നിലവില്‍ ഉത്പാദനം കുത്തനെ കൂട്ടിയത് ചര്‍ച്ചയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, എണ്ണവില കുറഞ്ഞ നിലയില്‍ തന്നെ തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിലിന് അറുപത് ഡോളര്‍ എന്ന നിലയിലാണ് ഏതാനും ദിവസങ്ങളായി തുടരുന്നത്. അടുത്ത മാസം തുടക്കത്തില്‍ നടക്കുന്ന ഒപെക് യോഗത്തിനു പുറമെ ജി 20 ഉച്ചകോടിയും എണ്ണവിപണിയുമായി ബന്ധപ്പെട്ടു സുപ്രധാന ചര്‍ച്ചകള്‍ തന്നെ നടക്കുമെന്നാണ് സാമ്പത്തിക മാധ്യമങ്ങള്‍ നല്കുന്ന സൂചനകള്‍. ഒപെക് യോഗത്തില്‍ എണ്ണയുല്പാദനം സംബന്ധിച്ച് തീരുമാനമാകാതിരിക്കുകയും റഷ്യയും കൂടുതല്‍ എണ്ണ വിപണിയില്‍ ഇറക്കുകയും ചെയ്താല്‍ എണ്ണവിപണി വീണ്ടും കൂപ്പു കുത്തുകയും ബ്രെന്റ് ക്രൂഡ് ബാരലിന് 50 ഡോളറോ അതിന്നു താഴേക്കോ ഡബ്ള്യു, ടി ഐ ബാരലിന് നാല്പതു ഡോളറോ അതിനു താഴെയോ ആകുമെന്നാണ് ഊര്‍ജ്ജ സാമ്പത്തിക ശാസ്ത്രജ്ഞരുടെ നിഗമനം.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]