യുവജന യാത്രക്കിടെ, പി.ജയരാജന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുനവ്വറലി തങ്ങള്‍

യുവജന യാത്രക്കിടെ, പി.ജയരാജന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുനവ്വറലി തങ്ങള്‍

മലപ്പുറം: അക്രമ രഹിത കേരളം കെട്ടിപടുക്കാനും കണ്ണൂരില്‍ ശാന്തി കൊണ്ട് വരാനും ജയരാന് കഴിയട്ടെയെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. 1952- നവംബര്‍ 27 ന് ജനിച്ച പി.ജയരാജന് യുവജന യാത്രക്കിടെ ജന്മദിനാ ശംസകള്‍ നേരുകയായിരുന്നു തങ്ങള്‍. യുവജന യാത്രയുടെ പ്രമേയം തന്നെ അക്രമ രഹിത കേരളത്തെ കെട്ടിപ്പടുക്കലാണ്. അത് കണ്ണൂരിന്റ മണ്ണില്‍ യാഥാര്‍ത്ഥ്യമായാല്‍ എല്ലാം ശരിയാകുമെന്നും അതിനായി ലീഗിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്നും തങ്ങള്‍. യുവജന യാത്രയുടെ നാലാം ദിനം തളിപറമ്പിലെ യാത്രാ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.

ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ യുവജന പോരാട്ടത്തിന്റെ കാഹളം മുഴക്കി സപ്ത ഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരം ഉദ്യാവരത്ത് നിന്ന് ഉജ്വല തുടക്കം കുറിച്ച യുവജന യാത്ര ഇന്നലെയാണ് ( ചൊവ്വ ) കണ്ണൂര്‍ ജില്ലയിലെ പെരുമ്പ, പിലാത്തറ, കോരമ്പീടിക എന്നീ സ്വീകരണ കേന്ദ്രങ്ങള്‍ പിന്നിട്ട് ചുടല – കുപ്പം വഴി തളിപറമ്പ് ടൗണ്‍ സ്‌ക്വയര്‍ അത്യുജ്വല സമാപ്തി കുറിച്ചത്.
റോഡിന്റെ ഇരുവശങ്ങളിലും തടിച്ച് കൂടിയ പതിനായിരങ്ങള്‍ക്കിടയിലൂടെ കിലോമീറ്ററുകളോളം നീളമുള്ള ജാഥ കുപ്പം പുഴയും കടന്ന് തളിപറമ്പില്‍ എത്തിയപ്പോഴേക്കും മാനം മുട്ടിയ ആവേശ ലഹരിയില്‍ ഒരു നാടും നഗരവും അലിഞ്ഞു ചേര്‍ന്നിരുന്നു.
കണ്ണൂര്‍ ജില്ലയിലെ രണ്ടാം ദിനമായ ഇന്ന് (ബുധന്‍) രാവിലെ 9 മണിക്ക് ധര്‍മ്മശാലയില്‍ നിന്നും പ്രയാണം തുടങ്ങും. തുടര്‍ന്ന് വളപട്ടണം വഴി കണ്ണൂര്‍ ടൗണില്‍ സമാപിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൊള്ളരുതായ്മകളെ തുറന്നു കാട്ടിയുള്ള ഈ യാത്രയില്‍ വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.

Sharing is caring!