ഇരു കൈകള്‍ നഷ്ടപ്പെട്ടിട്ടും ജീവതത്തോട് പെരുതി ജയിച്ച കൊട്ടപ്പുറത്തെ അബ്ദുസ്സമദിന് കരുത്തേകാന്‍ ഇനി എടക്കരയിലെ സഫ്വാന തസ്‌നിയുടെ കരങ്ങള്‍

കൊണ്ടോട്ടി: കൈകള്‍ നഷ്ടപ്പെട്ടിട്ടും ജീവിതവിജയങ്ങള്‍ പൊരുതിനേടിയ കൊട്ടപ്പുറം സ്വദേശി അബ്ദുസ്സമദിന് ഇനി എടക്കര മുണ്ടയില്‍ പുത്തന്‍ പുരയ്ക്കല്‍ സഫ്വാന തസ്‌നിയുടെ കരങ്ങള്‍ കരുത്താകും. ഇരുവരുടെയും നിക്കാഹിന് ഇന്നലെ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ കാര്‍മികത്വം വഹിച്ചു.
2003ല്‍ വൈദ്യുതിക്കമ്പിയില്‍നിന്നു ഷോക്കേറ്റ് ഇരുകൈകളും മുറിച്ചുമാറ്റേണ്ടിവന്ന സമദിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് അതിശയിപ്പിക്കുന്നതായിരുന്നു. കാലുകൊണ്ട് എഴുതിത്തുടങ്ങി, സൈക്കിള്‍ ഓടിക്കാനും ഓട്ടോറിക്ഷ ഓടിക്കാനും പഠിച്ച സമദ് നീന്തിയും ഫുട്‌ബോള്‍ കളിച്ചും പാട്ടുപാടിയും താരമായി.
ഗായകനായി വിവിധ ചാനലുകളില്‍ തിളങ്ങിയതോടെ നാട്ടിലും വിദേശത്തും ഒട്ടേറെ സ്റ്റേജ് പരിപാടികളിലും തിരക്കേറി. ഒപ്പം പഠനത്തിലും ശ്രദ്ധിച്ചു. സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ അബ്ദുസ്സമദ് കിഴിശേരി അല്‍ അബീര്‍ ആശുപത്രിയിലെ ജീവനക്കാരനാണ്. നിലമ്പൂരില്‍ ഫാര്‍മസിസ്റ്റാണ് സഫ്വാന തസ്‌നി.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]