പ്രവാസികള്‍ക്കായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: താഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസികള്‍ക്കായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ജില്ലയില്‍ പ്രത്യേക പദ്ധതികള്‍ വേണമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. പരമ്പരാഗതമായ രീതികള്‍ ഉപേക്ഷിച്ച് ദീര്‍ഘകാലാടി സ്ഥാനത്തില്‍ തൊഴില്‍ നല്കുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടതെന്നും എം.പി പറഞ്ഞു. ജില്ലാപഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗള്‍ഫ് മേഖലയില്‍ നിന്നുള്ള തിരിച്ചുവരവ് ആശങ്കാജനകമാണ്. ആ മേഖലയിലെ തൊഴില്‍ നഷ്ടം ഏറ്റവുമധികം ബാധിക്കുന്നത് ജില്ലയെയാണ്. കാര്‍ഷിക മേഖലയിലും അനുബന്ധ മേഖലയിലും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തണം. പരിസ്ഥിതി സൗഹൃദപരമായ വികസനത്തിന് ഊന്നല്‍ നല്‍കണമെന്ന പാഠമാണ് പ്രളയം നമ്മളെ പഠിപ്പിച്ചത്. ഖനനമേഖലയില്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മിപ്പിച്ചു.
ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 2019 – 20 വര്‍ഷത്തേക്കുള്ള കരട് പദ്ധതി കരട് രേഖ പി ഉബൈദുള്ള എംഎല്‍എ ജില്ലാകലക്ടര്‍ അമിത് മീണയ്ക്ക് നല്കി പ്രകാശനം ചെയ്തു. ജില്ലാപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറയ്ക്കല്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സലിം കുരുവമ്പലം, കെപി ഹാജറുമ്മ ടീച്ചര്‍, വി. സുധാകരന്, അനിത കിഷോര്‍, അഡ്വ. റഷീദലി തുടങ്ങിയവര്‍ സംബന്ധിച്ചു. എംഐ ഷാനവാസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]