ബാലഭാസ്കറെ രക്ഷിക്കാന്‍ ആദ്യം ഓടിയെത്തിയത്പൊന്നാനി ഡിപ്പോയിലെ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍
മലപ്പുറം: മരണപ്പെട്ട സംഗീതജ്ഞാന്‍ ബാലഭാസ്കറും കുടുംബവും അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ആദ്യം ഓടിയെത്തിയത് പൊന്നാനി ഡിപ്പോയിലെ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ .
അസമയം…. വിജനമായ റോഡ്, ബസ്സിലുള്ള യാത്രക്കാര്‍ പോലും നല്ല ഉറക്കം… വെളുപ്പിന് 3.30 കഴിഞ്ഞിട്ടുണ്ടാവും … ആറ്റിങ്ങല്‍ മുതല്‍ മുന്നില്‍ പോയി കൊണ്ടിരിക്കുന്ന…. ഇന്നോവ പള്ളിപ്പുറം കഴിഞ്ഞപ്പോള്‍ പെട്ടന്ന് വലത് വശത്തേക്ക് തിരഞ്ഞ് പോയി മരത്തില്‍ ഇടിക്കുകയായിരുന്നു… അത് അവഗണിച്ച് പോകാന്‍ അജിക്ക് സാധിക്കുമായിരുന്നില്ല…. ഡ്യൂട്ടിയിലാണ് എന്നു പോലും മറന്ന് ബസ്സ് ഒതുക്കി… ഓടി കാറിനടത്തെത്തി. പുറകെ വന്ന മാരുതി 800 തടഞ്ഞ് നിര്‍ത്തി. അതില്‍ നിന്ന് വീല്‍ സറ്റാന്‍ഡ് വാങ്ങി ചില്ല് തല്ലിപ്പൊട്ടിച്ചാണ്…. ബാല ഭാസ്ക്കറേയും കുടുമ്പത്തേയും പുറത്ത് എടുത്തത്…. ആദ്യം മോളെ യാണ് എടുത്തത്….. ഇതിനിടയില്‍ ബസ്സിലെ 22 യാത്രക്കാരും കണ്ടക്ടറും അജിക്കൊപ്പം നിന്നു. ആരും അറച്ച് നില്ക്കുന്ന സമയത്തും ഡ്യൂട്ടിയില്‍ ആണന്ന് പോലും മറന്നഅജിയുടെ ഇടപെടല്‍ ആണ് രണ്ട് ജീവനുകള്‍ എങ്കിലും രക്ഷിക്കാനായതെന്ന് കെ.എസ്.ആര്.ടി.സിയെ മറ്റു ജീവനക്കാരും പറയുന്നു. കാറില്‍ നിന്ന് ഇറക്കി പോലീസില്‍ അറിയിച്ച് എല്ലാവരേയും ആംബുലനസില്‍ കയറ്റി വിട്ട്…. ചോര പുരണ്ട യൂണിഫോമുമായി… അജി വീണ്ടും ഡ്യൂട്ടി തുടങ്ങി, 22 യാത്രക്കാരുമായി.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




