യുവ കാഹളം മുഴക്കി യുവജന യാത്ര വരുന്നു

മലപ്പുറം: ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ യുവജന പോരാട്ടത്തിന്റെ കാഹളം മുഴക്കി കസര്‍ഗോഡ് കുംബളയില്‍ നിന്ന് യുവജന യാത്ര പ്രയാണമാരംഭിച്ചു.
വര്‍ഗീയതക്കും അക്രമത്തിനും എതിരെ സന്ധിയില്ലാ സമരവുമായി അനന്തപുരിയിലേക്ക് പ്രയാണം കുറിച്ച ഹരിതയൗവനം ഇനിയുള്ള മുപ്പത് ദിനങ്ങള്‍ കൈരളിയുടെ മണ്ണും മനസ്സും കവരും. ആയിരക്കണക്കിന് യുവപോരാളികളുടെ ആവേശ്വാജ്ജ്വല മുഹൂര്‍ത്തതില്‍ മുസ്ലിലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജാഥാനായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.
ഇന്നലെ രാവിലെ ഉത്തരദേശത്തെ ശബരിമലമോഡല്‍ മതസൗഹാര്‍ദ്ദ മാതൃകയായ അരശു ക്യപ മഞ്ജുസ്നാര്‍ ക്ഷേത്രത്തിലെത്തി സൗഹൃദം പുതുക്കിയ യാത്രാ നായകന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപനായകന്‍ പി.കെ ഫിറോസ്, ഡയറക്ടര്‍ എം.എ സമദ്, കോഡിനേറ്റര്‍ നജീബ് കാന്തപുരം ഉള്‍പ്പെടെയുള്ള യുവനേതാക്കളെ മുഖ്യപൂജാരി രാജവെളിച്ചപ്പാട് ഹാരാര്‍പ്പണം നടത്തിയാണ് സ്വീകരിച്ചത്. അശാന്തിയുടെയും സംഘര്‍ഷത്തിന്റെയും വിത്തുപാകി ചോരക്കൊതിയുമായി തക്കംപാര്‍ക്കുന്നവര്‍ക്ക് മുമ്പില്‍ ആത്മാഭിമാനം പണയം വെത്തില്ലെന്ന് പ്രഖ്യാപിച്ച പ്രൗഡമായ ഉദ്ഘാടന ചടങ്ങില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കര്‍ണ്ണാടക ഉപ മുഖ്യമന്ത്രി ജെ പരമേശ്വര മുഖ്യാതിഥിയായി.
മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം. പി മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സുവനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]