ഐ.എ.എം.ഇ ചാമ്പ്യന്‍ഷിപ്പില്‍ തൃപ്പനച്ചി അല്‍ ഇര്‍ശാദ് ജേതാക്കള്‍

ഐ.എ.എം.ഇ ചാമ്പ്യന്‍ഷിപ്പില്‍ തൃപ്പനച്ചി അല്‍ ഇര്‍ശാദ് ജേതാക്കള്‍

മലപ്പുറം: ഐ.എ.എം.ഇ മലപ്പുറം സോണല്‍ കമ്മിറ്റിക്ക് കീഴില്‍ നടന്ന അണ്ടര്‍17 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൃപ്പനച്ചി അല്‍ ഇര്‍ശാദ് സ്‌കൂള്‍ ജേതാക്കള്‍. എ.ആര്‍ നഗര്‍ മര്‍കസ് പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മര്‍കസ് പബ്ലക് സ്‌കൂളിന് ുരണ്ടാംസ്ഥാനവും വേങ്ങര അല്‍ ഇഹ്‌സാന്‍ സ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി. ജില്ലയിലെ 19 സ്‌കൂളുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. മൂന്‍ ഈഗില്‍സ് എഫ്.സിതാരം എം.അജ്മലാണ് തൃപ്പനച്ചി അല്‍ ഇര്‍ശാദ് സ്‌കൂളിന്റെ പരിശീലകന്‍. ചാമ്പ്യന്‍ഷിപ്പിലെ വിജയത്തോട് കൂടി ടീം സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അര്‍ഹതനേടി.

Sharing is caring!