സംഭവം തിരൂരില്‍ വീട്ടില്‍വെച്ച് പൊള്ളലേറ്റ രണ്ടുവയസ്സുകാരി മരിച്ചു
തിരൂര്‍: വീട്ടില്‍വെച്ച് പൊള്ളലേറ്റ രണ്ടുവയസ്സുകാരി മരിച്ചു. പുറത്തൂര്‍ മുട്ടന്നൂര്‍ ചെറിയച്ചംവീട്ടില്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ് ഷഫീക്കിന്റെ മകള്‍ ഫാത്തിമ നഹ്ലയാണ് ചികിത്സക്കിടെ മരിച്ചത്. കഴിഞ്ഞ മാസം 23നായിരുന്നു പൊള്ളലേറ്റത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: ഷെഹീന. സഹോദരങ്ങള്‍: ആയിഷ നേഹ. നിഹ. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]