നാട്ടിലൂടെ ഓടുന്ന ബസ്സിന്റെ മിനിയേച്ചര്‍ ഒരുക്കി ശ്രദ്ധേയനായി സുഹൈല്‍

നാട്ടിലൂടെ ഓടുന്ന ബസ്സിന്റെ മിനിയേച്ചര്‍ ഒരുക്കി ശ്രദ്ധേയനായി സുഹൈല്‍

കോഡൂര്‍: നാട്ടിലൂടെ ഓടുന്ന ബസ്സിന്റെ മിനിയേച്ചര്‍ ഒരുക്കി ശ്രദ്ധയനായിരിക്കുകയാണ് ഒറ്റത്തറയിലെ വി.കെ. മുഹമ്മദ് സുഹൈല്‍ എന്ന കലാകാരന്‍. മഞ്ചേരിയില്‍ നിന്നും മങ്കട പള്ളിപ്പുറം, കൂട്ടിലങ്ങാടി വഴി മലപ്പുറത്ത് വന്ന് കോഡൂരിലെ വലിയാട്, പുളിയാട്ടുകളും വഴി പൊന്‍മള വരെ വരുന്ന കൂരിമണ്ണില്‍ എന്ന മിനി ബസിന്റെ മാതൃകയാണ് മിനിയേച്ചറായി സുഹൈല്‍ ഒരുക്കിയിരിക്കുന്നത്.
പെന്‍സില്‍ ഡ്രോയിങ്ങിലൂടെ ഒട്ടേറെ പ്രശസ്തരുടെയും കൂട്ടുകാരുടെയും പടങ്ങള്‍ വരച്ചിട്ടുള്ള സുഹൈലിന്റെ മിനിയേച്ചര്‍ മേഖലയിലെ ആദ്യമാതൃകയാണ് നാട്ടിലൂടെ ഓടുന്ന മിനി ബസ്സ്. നല്ലക്ഷമയോടും നിശ്ചയദാര്‍ഡ്യത്തോടെയും നടത്തിയ ഒരുമാസത്തെ പ്രവര്‍ത്തനഫലമാണ് ഈമിനിയേച്ചര്‍. ആദ്യമിനിയേച്ചര്‍ തന്നെ ശ്രദ്ധയമായത് കൂടുതല്‍ മാതൃകയൊരുക്കാനുള്ള പ്രചോദനമായിട്ടുണ്ടെന്ന് സുഹൈല്‍ പറഞ്ഞു.
ഐ.ടിയില്‍ ഡിപ്ലോമ കഴിഞ്ഞ് സോഫ്റ്റ് വെയര്‍ ഡവലെപ്പറായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ശുഹൈല്‍,
കോഡൂര്‍ ഒറ്റത്തറ സ്വദേശികളായ വള്ളുക്കുന്നന്‍ മുഹമ്മദ് മുസ്തഫ, സാജിദ ദമ്പതികളുടെ മകനും മുഹമ്മദ് ഷമീമിന്റെ സഹോദരനുമാണ്.

Sharing is caring!