കരിപ്പൂരിലെ വലിയ വിമാന സര്‍വീസ് കുഞ്ഞാലിക്കുട്ടി ഫ്‌ലാഗ് ഓഫ് ചെയ്യും

കരിപ്പൂരിലെ വലിയ  വിമാന സര്‍വീസ് കുഞ്ഞാലിക്കുട്ടി  ഫ്‌ലാഗ് ഓഫ് ചെയ്യും

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പുനരാരംഭിക്കുന്ന വലിയ വിമാനങ്ങളുടെ സര്‍വീസ് പി കെ കുഞ്ഞാലിക്കുട്ടി എം പി ഫ്‌ലാഗ് ഓഫ് ചെയ്യും. ഡിസംബര്‍ അഞ്ചിനാണ് ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നത്. വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 29ന് വിമാനത്താവള ഉപദേശക സമിതി ചേരുമെന്ന് എം പി അറിയിച്ചു.

വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനവും, മറ്റ് അനുബന്ധ വികസന കാര്യങ്ങളും ഉപദേശക സമിതി ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹയുമായി ബന്ധപ്പെട്ടിരുനെന്നും, അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചതായും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

Sharing is caring!