സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക്  മടങ്ങുന്നതിനിടെ  ഇടിമിന്നലേറ്റ്  വിദ്യാര്‍ത്ഥിനി മരിച്ചു;  രണ്ടുപേര്‍ക്ക് പരിക്ക്

കൊണ്ടോട്ടി:സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇടിമിന്നലേറ്റ മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചിറയില്‍ കൈതക്കോട് പുല്ലിത്തൊടി ആലിക്കുട്ടിയുടെ മകള്‍ ഫാത്തിമ ഫര്‍സാന(15)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ മുക്കൂട് പാലക്കോട് പികെ മുഹമ്മദ് ഷഫീഖിന്റെ മകള്‍ ഷഹ്‌ന ജുബിന്‍ (15), മുക്കൂട് പുളിക്കല്‍ അലവിയുടെ മകള്‍ റിന്‍ഷിന (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരതരാമായി പരിക്കേറ്റ ഷഹ്‌ന ജുബിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റിന്‍ഷിന കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ പെട്ട മൂന്ന് പേരും കൊട്ടൂക്കര പിപിഎം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളാണ്.
ഇന്നലെ വൈകുന്നേരം 4.30 ഓടെയാടെയാണ് അപകടം. നെടിയിരുപ്പ് പാലക്കാപ്പറമ്പ് ഭാഗത്ത് കരിപ്പൂര്‍ വിമാനത്താളത്തിന് വേണ്ടി ഏറ്റെടുത്ത ഒഴിഞ്ഞ പറമ്പില്‍ വെച്ചാണ് ഇടിമിന്നലേറ്റത്. ശക്തമായ ഇടിമിന്നലില്‍ മൂന്ന് പേരും നിലത്തുവീണു. നിലവിളികേട്ടെത്തിയ പ്രദേശവാസികള്‍ മൂവരേയും കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫാത്തിമ ഫര്‍സാന മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഖബറടക്കും. പി വി ഫാരിഷയാണ് മരിച്ച ഫാത്തിമ ഫര്‍സാനയുടെ മാതാവ്. സഹോദരങ്ങള്‍: ഫെബിന, മുഹമ്മദ് റബീഹ്, ബഹ്ജത്ത്

Sharing is caring!