യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷന്‍ 19പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി, അധ്യാപകനായ നേതാവിനെ സസ്പെന്‍ഡ് ചെയ്തു

യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷന്‍ 19പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി,  അധ്യാപകനായ നേതാവിനെ സസ്പെന്‍ഡ് ചെയ്തു

മലപ്പുറം: യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനും കോഡൂര്‍ ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്്കൂളിലെ അധ്യാപകനുമായ അഫ്‌സല്‍ റഹ്മാനെതിരെ സ്്കൂളിലെ പെണ്‍കുട്ടികളുടെ പീഡന പരാതി. കുട്ടികളുടെ പരാതിയില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.
19പെണ്‍കുട്ടികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ സ്‌കൂളില്‍നിന്നും സസ്പെന്‍ഡ് ചെയ്തതായും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി പ്രസാദ് പറഞ്ഞു. സ്‌കൂളിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറും
എം.എസ്.എഫിന്റെ മുന്‍ സംസ്ഥാന ട്രഷറര്‍ കൂടിയായിരുന്നു അഫ്സല്‍ റഹ്മാന്‍.

വിദ്യാര്‍ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച അധ്യാപകനെതിരെ പോക്സോ കേസ് ചുമത്താവുന്ന പരാതികളാണ് ലഭിച്ചതെന്നും ഇതിന്റെ ഭാഗമായാണ് 15ദിവസത്തേക്ക് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. നിയമം അനുശാസിക്കുന്ന മുഴുവന്‍ നടപടികളും അധ്യകപകനെതിരെ ചുമത്താന്‍ നടപടി സ്വീകരിച്ചതായും ചൈല്‍ഡ്ലൈനും പോലീസിനും പരാതി നല്‍കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പല്‍ക്ക് നല്‍കിയ പരാതിയും പോലീസിന് കൈമാറും. എന്‍.എസ്.എസ് ക്യാമ്പിനിടെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടികളുടെ പരാതി.

വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും പരാതിയുമായി സ്‌കൂളിലെത്തിയിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനങ്ങളും നടത്തി. സ്‌കൂളിന് മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇന്ന് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ച് പഠിപ്പ് മുടക്കി.

Sharing is caring!