വെള്ളത്തില്‍ മീനുകള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കണമെങ്കില്‍ അരീക്കോട്ടേക്ക് പോരൂ…

വെള്ളത്തില്‍ മീനുകള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കണമെങ്കില്‍ അരീക്കോട്ടേക്ക് പോരൂ…

അരീക്കോട്: ബിരിയാണിക്കൊപ്പവും മീന്‍കഴിക്കുന്നത് മലയാളിയുടെ ശീലമാണ്. എന്നാല്‍ മീനുകള്‍ക്കൊപ്പം ഇരുന്ന് ബിരിയാണിയും സദ്യയും ഫാസ്റ്റ് ഫുഡും കഴിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും. അരീക്കോട് പുത്തലത്തെ മഹീശത്ത് ഹോട്ടലില്‍ വിശക്കുന്ന മീനുകള്‍ കാലില്‍ വന്ന് കൊത്തുകയാണെങ്കില്‍ അവര്‍ക്കും കൊടുക്കാം പാഴാക്കിക്കളയുന്ന ഭക്ഷണ വസ്തുക്കള്‍. നാട്ടില്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കച്ചവടമൊന്നും പഴയ പോലെ ക്ലെച് പിടിക്കുന്നില്ലന്നും സ്വയം പഴിപറഞ്ഞ് നടക്കുന്നതിനു പകരം പുതിയ പരീക്ഷണങ്ങള്‍ക്ക് സാധ്യതകളുണ്ടന്ന് ബോധ്യപ്പെടുത്തുകയാണ് പ്രവാസികളായിരുന്ന അന്‍വറും ഷാജിയും ശറഫുദ്ധീനും. അന്‍വറിന്റെ സഹോദരിയുടെ മകളും ആര്‍കിടെക്ട് ബിരുദദാരിയും അധ്യാപികയുമായ ഷിബിലയാണ് ഇങ്ങിനെ ഒരു ആശയം മുന്നോട്ട് വെച്ചത്. ഇപ്പോള്‍ അവര്‍ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ്. അന്യസ്ഥലങ്ങളില്‍ നിന്നും അരീക്കോട്ടെ ഈ വെള്ളത്തിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനവധിപേരാണ് പ്രതിദിനം ഒഴുകിയെത്തുന്നത്.

Sharing is caring!