ജലീലിന്റെ ഭാര്യയുടെ പ്രിന്‍സിപ്പല്‍ നിയമനം, കൂടുതല്‍ തെളിവുകളുമായി യൂത്ത് കോണ്‍ഗ്രസ്

ജലീലിന്റെ ഭാര്യയുടെ പ്രിന്‍സിപ്പല്‍ നിയമനം,  കൂടുതല്‍ തെളിവുകളുമായി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: മന്ത്രി കെ ടി ജലീലിന്റെ ഭാര്യയുടെ പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന് കൂടുതല്‍ തെളിവുകളുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. സഹപ്രവര്‍ത്തകരായ നാലുപേരുടെ പരാതിയുടെ പകര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് പുറത്ത് കൊണ്ടുവന്നു.ബാബുരജേന്ദ്രന്‍,പ്രിത വി കെ തുടങ്ങിയവര്‍ അടക്കമുള്ള നാലു അധ്യാപകര്‍ മാനേജ്മെന്റിനും ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ ബോര്‍ഡിനും പരാതി നല്‍കിയിരുന്നു.

ഒരേ ദിവസം ജോലിക്ക് കയറിയ രണ്ട് അധ്യാപകര്‍ ഉണ്ടെങ്കില്‍ സീനിയോറിറ്റി കൂടുതല്‍ ഉള്ളതനുസരിച്ച് പ്രിന്‍സിപ്പല്‍ പദവി നല്‍കാം എന്നാണ് ചട്ടം. രേഖകള്‍ അനുസരിച്ച് പ്രിതയാണ് സീനിയര്‍
ഇതേ മനേജ്മെന്റിന്റെ കീഴില്‍ ഹൈസ്‌കൂളില്‍ അധ്യാപകയായതിന്റെ പരിജയം കണക്കിലെടുത്താണ് ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പല്‍ ആക്കിയതെന്നാണ് മാനേജ്മെന്റിന്റെ വാദം.

Sharing is caring!