കേവല നേട്ടത്തിന് മതസൗഹാര്‍ദ്ദം തച്ചുടക്കുന്നത് മൗഢ്യം: പി.കെ കുഞ്ഞാലികുട്ടി
മലപ്പുറം: കേവല രാഷ്ട്രീയ നേട്ടത്തിന് നാടിന്റെ മതസൗഹാര്‍ദ്ദ അന്തരീക്ഷത്തെ തച്ചുതകര്‍ക്കുന്നത് മൗഢ്യമാമെന്ന് മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. മലപ്പുറം മണ്ഡലം മുസ്്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് പ്രതിരോധം നിലവിളികളും നിലപാടുകളും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മതസൗഹാര്‍ദ്ദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി നിലകൊള്ളുന്ന ക്ഷേത്രമാണ് ശബരിമല. അയ്യപ്പനും വാവരുമെല്ലാം മാതൃകാ സംസ്കാരത്തിന്റെ ശോഭിക്കുന്ന പ്രതീകങ്ങളാണ്. വോട്ടു ബാങ്കുകളിലേക്ക് കണ്ണു നട്ട് ചിലര്‍ ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ബി.ജെ.പി സാമൂദായിക വോട്ടില്‍ കണ്ണുവെക്കുമ്പോള്‍ സി.പി.എമ്മിന്റെ ലക്ഷ്യം ന്യൂനപക്ഷ വോട്ടിലേക്കാണ്. എന്നാല്‍ ഇതൊന്നും നടക്കാന്‍ പോകുന്ന സ്വപ്നങ്ങളല്ല. ജനങ്ങള്‍ ഈ വിഷയത്തില്‍ ഉല്‍ബുദ്ധരാണ്. എന്നാല്‍ മുസ്്ലിം ലീഗ് മതേതര നിലപാടുകള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. ദൈവവിശ്വാസത്തിലൂന്നിയ മതസൗഹാര്‍ദ്ദത്തിന് മുന്‍തൂക്കം നല്‍കുന്നതോടൊപ്പം പിന്നാക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി നിലക്കാത്ത പോരാട്ടം തുടരുന്നുണ്ടെന്നും കുഞ്ഞാലികുട്ടി കൂട്ടി ചേര്‍ത്തു.
പ്രസിഡന്റ് കെ.എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. ജാഥാ സംഗമം ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു.
അഡ്വ. എ ജയശങ്കര്‍ വിഷയമവതരിപ്പിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പി, പി. ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്രീഹീം എം.എല്‍.എ, മുജീബ് കാടേരി, സക്കീന പുല്പാടന്, അന്‍വര്‍ മുള്ളമ്പാറ, നൗഷാദ് മണ്ണിശ്ശേരി, വി. മുസ്തഫ, ബാവ വിസപ്പടി, പി.എ സലാം, അഷ്റഫ് പറച്ചോടന്‍, എന്‍.പി അക്ബര്‍, ശരീഫ് മുടിക്കോട്, കെ.പി സവാദ് മാസ്റ്റര്‍, ഹുസൈന് ഉള്ളാട്ട്, കെ.പി ബാസിത്ത്, എസ് അദിനാന്, സൈഫു വടക്കുമുറി, ശാഫി കാടേങ്ങല്‍, സി.എച്ച് ഹസന്‍ഹാജി, പി. ബീരാന്‍കുട്ടി, ഇ. അബൂബക്കര്‍ ഹാജി, എ.എം കുഞ്ഞാന്, സൈതാലി മൗലവി, പി.ടി സുനീറ, ഫാരിസ് പൂക്കോട്ടൂര്‍, സജീര്‍ കളപ്പാടന്‍, പി.പി മുജീബ്, അഡ്വ. റജീന പ്രസംഗിച്ചു
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]