റബീഉല്‍ അവ്വല്‍ മാസം ഷാജന് വിശ്രമമില്ലാത്ത സമയമാണ്

റബീഉല്‍ അവ്വല്‍ മാസം  ഷാജന് വിശ്രമമില്ലാത്ത  സമയമാണ്

കോട്ടക്കല്‍: കാവതികളത്തെ ഷാജന് വിശ്രമമില്ലാത്ത സമയമാണ് റബീഉല്‍ അവ്വല്‍ മാസം പിറന്നാല്‍ കഴിഞ്ഞ ആറു വര്‍ഷത്തോളമായി കാവതികളത്തെ മദ്രസ്സയിലെ നബിദിനാഘോഷത്തിനുള്ള ഡെക്കറേഷന്‍ ചെയ്യുന്നത് ഷാജനാണ്
ഓരോ വിശ്വസിക്കും സ്വന്തം മതത്തില്‍ നില കൊള്ളാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കലാണ് യാഥര്‍ത്ത് മതസൗഹാര്‍ദ്ദം നമ്മുടെ പൂര്‍വിക മാതൃകയും അതായിരുന്നു എന്നാണ് ഷാജന്‍ പറയുന്നത് വിവിധ മതങ്ങള്‍ക്കിടയില്‍ ഐക്യത്തോടെ ജീവിക്കണമെന്ന് മതപണ്ഡിതന്മാര്‍ പ്രത്യേകം ബോധവാന്മാരാക്കിയിരുന്നു അത് കൊണ്ട് തന്നെയാണ് മമ്പുറം തങ്ങളും സാമൂതിരി രാജാവും കേരള ചരിത്രത്തില്‍ ഇന്നും സ്മരിക്കപ്പെടുന്നത് അതെ പോലെ തന്നെയാണ് കാവതികളത്തുക്കാരും എന്നാണ് ഷാജന്‍ പറയുന്നത്
ആര്യവൈദ്യശാല ജീവനക്കാരനായ ഷാജന്‍ ഓട്ടോഡ്രൈവര്‍ കൂടിയാണ് ഇതിന്റെ എല്ലാം പുറമെയാണ് ഷാജന്‍ ഇതിനായി സമയം കണ്ടെത്തുന്നത്
കാവതികളം ഇഹ്ലാഹുല്‍ ഇസ്ലാം മദ്രസ്സയിലെ ഒ എസ് എഫ് ഇന്ന് വൈകുനേരം മൂന്ന് മണിക്ക് മദ്രസ്സ അങ്കണത്തില്‍ വെച്ച് ഷാജനെ ആദരിക്കും

Sharing is caring!