കേരളാ ഫുട്ബോള്‍ ടീമില്‍ മലപ്പുറം എം.എസ്.പിയുടെ ആറ് താരങ്ങള്‍
മലപ്പുറം: മലപ്പുറം ഫുട്ബോളിന് എംഎസ്പി പെരുമ വീണ്ടും. ഒഡിഷയില്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന ദേശീയ ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമില്‍ മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറുപേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന ജൂനിയര്‍ ഫുട്ബോളില്‍ കിരീടം നേടിയ മലപ്പുറത്തിന്റെ നായകന് അക്മല്‍ ഷാന്‍, ഹാറൂണ്‍ ദില്‍ഷാദ്, മുഹമ്മദ് ഫായിസ്, കോട്ടയത്തിനായി കളിച്ച രാഹുല്‍ രഞ്ജിത്, പി ആര് ശ്രീജിത്ത്, ജിഷ്ണു വിജയന് എന്നിവരാണ് എംഎസ്പിക്കാര്‍. സബ് ജൂനിയര്‍ കേരള ടീമില്‍ എംഎഎസ്പിയില് നിന്ന് ഏഴുപേരുണ്ടായിരുന്നു.
മങ്കട കര്‍ക്കിടകം സ്വദേശി അക്മലും വണ്ടൂര്‍ സ്വദേശി ദില്‍ഷാദും മുന്നേറ്റനിരയിലാണ് കളിക്കുന്നത്. കോഴിക്കോട് മുക്കത്തുനിന്നുള്ള ഫായിസ് ഗോള്‍ കീപ്പറാണ്. കോട്ടയം ജില്ലാ ടീമിലുണ്ടായിരുന്ന രാഹുല്‍ തിരുവനന്തപുരം സ്വദേശിയാണ്. ശ്രീജിത്ത് കോട്ടയം സ്വദേശിയും ജിഷ്ണു കോഴിക്കോട്
സ്വദേശിയുമാണ്. സോളി സേവ്യറാണ് കേരളത്തിന്റെ പരിശീലകന്. അണ്ടര്‍ 18 ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ കേരള ടീമിലും എംഎസ്പി സ്കൂള്‍ വിദ്യാര്‍ഥിയുണ്ട്. എസ് ഷിജു. വളാഞ്ചേരി എംഇഎസിലെ അബു താഹിറാണ് ജില്ലയില്‍നിന്ന് ടീമില്‍ ഉള്‍പ്പെട്ട രണ്ടാമന്.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]