കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്പങ്കെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്
ന്യൂഡല്‍ഹി: കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്. എന്നാല്‍ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന ഷാജിയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. അപ്പീല്‍ പരിഗണിക്കാന്‍ തിയതി നിശ്ചയിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് വ്യക്തമാക്കി.
കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധി ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. സുപ്രീംകോടതിയെ സമീപിക്കേണ്ടതിനാല്‍ വിധിക്ക് സ്റ്റേ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷാജി നല്കിയ ഹര്‍ജിയിലായിരുന്നു വിധി.
തന്നെ പരാജയപ്പെടുത്താന്‍ വേണ്ടി ആരോ ഇറക്കിയ നോട്ടീസിന്റെ പേരിലാണ് കോടതി വിധ വന്നിരിക്കുന്നതെന്നും താന്‍ ജയിക്കാന്‍ ആഗ്രഹിച്ചവരല്ല അതിനു പിന്നില്ലെന്നും കെ.എം ഷാജി സംഭവത്തോട് പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ തലേന്നു പോലും വര്‍ഗീയവാദികളുടെ വോട്ടു വേണ്ടെന്നു പറഞ്ഞവനാണ് താനെന്നും അത് കേരളീയ പൊതുസമൂഹത്തിനു മുന്നില്‍ തെളിയിക്കേണ്ട കാര്യമില്ലെന്നും വര്‍ഗീയ വാദികള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും ഷാജി വ്യക്തമാക്കിയിരുന്നു.
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]