തിരൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം തൂങ്ങി മരിച്ചു
തിരൂര്‍: തിരൂര്‍ ബ്ലോക്ക് പഞ്ചായത്തംഗവും മംഗലം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ പുറത്തൂര്‍ കുറുമ്പടിയിലെ തട്ടാന്‍ പറമ്പില്‍ അശോകനെ(57) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നുള്ള മാനസിക പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ഉച്ചക്ക് പന്ത്രണ്ടോടെ ഭാര്യ കുളിക്കാന്‍ പോയ സമയത്തായിരുന്നു ആത്മഹത്യ. മംഗലം ഡിവിഷനില്‍ നിന്നാണ് ടി.പി.അശോകന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. ഭാര്യ: ബിന്ദു. മക്കള്‍: അജയ് വിഷ്ണു (ജെ.ടി.ഒ, ബി.എസ്.എന്‍.എല്‍, തിരൂര്‍), അഭിമന്യു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




