പരപ്പനങ്ങാടിയില്‍ ബികോം വിദ്യാര്‍ഥിനി ട്രെയിന്‍ ഇടിച്ച് മരിച്ചു

പരപ്പനങ്ങാടിയില്‍ ബികോം വിദ്യാര്‍ഥിനി ട്രെയിന്‍ ഇടിച്ച് മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ബികോം വിദ്യാര്‍ഥിനി ട്രെയിന്‍ ഇടിച്ച് മരിച്ചു. ചേളാരി ചുള്ളോട്ട് പറമ്പ് സ്വദേശി പരേതനായ കൊയപ്പ കളരിക്കല്‍ അയ്യപ്പന്റെ മകള്‍ സുമിത(26)യാണ് മരിച്ചത്. പരപ്പനങ്ങാടിയില്‍ ബികോം ബി.എഡ് ബിരുദ വിദ്യാര്‍ഥിനിയാണ് സുമിത. ഇന്നലെ ഉച്ചക്ക് നെടുവ വായനശാലയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മാതാവ്: ചന്ദ്രിക. സഹോദരന്‍: സുമേഷ്(അധ്യാപകന്‍).
കലാകാരന്‍ നാരായണന്‍ കൊടപ്പളി അമ്മാവനാണ്.

Sharing is caring!