യൂത്ത്‌ലീഗ് യുവജനയാത്ര നവംബര്‍ 24ന് ആരംഭിക്കും,ഉദ്ഘാടനം മഞ്ചേശ്വരത്ത്

യൂത്ത്‌ലീഗ് യുവജനയാത്ര നവംബര്‍ 24ന് ആരംഭിക്കും,ഉദ്ഘാടനം മഞ്ചേശ്വരത്ത്

മലപ്പുറം: വര്‍ഗ്ഗരീയ മുക്ത ഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ എന്ന മുദ്രാവാക്യവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നായകനായ മുസ് ലിം യൂത്ത് ലീഗ് യുവജന യാത്ര നവമ്പര്‍ 24ന് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന പ്രയാണം ആരംഭിക്കും. സംസ്ഥാനത്തെ പതിനല് ജില്ലകളിലും പ്രയാണം നടത്തുന്ന യാത്ര ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കും.

*നവമ്പര്‍ 25 ഞായറാഴ്ച രാവിലെ കുമ്പള നിന്നും പ്രയാണം ആരംഭിക്കുന്ന യുവജന യാത്ര ഏരിയാല്‍ വഴി നായന്‍മാര്‍മൂലയില്‍ സമാപിക്കും.*

നവമ്പര്‍ 26 തിങ്കളാഴ്ച ഉദുമയില്‍ നിന്നും പ്രയാണം ആരംഭിക്കുന്ന ജാഥ പള്ളിക്കര – കള്ളിച്ചാല്‍ വഴി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിന് സമീപം സമാപിക്കും.

തുടര്‍ന്ന് കണ്ണൂര്‍ ജില്ലയി്ല്‍ പ്രവേശിക്കുന്ന ജാഥ നവമ്പര്‍ 27 ചൊവ്വാഴ്ച പെരുമ്പയില്‍ നിന്നും പ്രയാണം ആരംഭിക്കും. പിലാത്തറ, കോരമ്പീടിക, ചുടല – കുപ്പം വഴി തളിപറമ്പ ടൗണ്‍ സ്‌ക്വയരില്‍ സമാപിക്കും.

നവമ്പര്‍ 28 ബുധനാഴ്ച ധര്‍മ്മശാലയില്‍ നിന്നും പ്രയാണം ആരംഭിക്കുന്ന ജാഥ വളപ്പട്ടണം വഴി കണ്ണൂര്‍ ടൗണില്‍ സമാപിക്കും.

നവമ്പര്‍ 29 വ്യാഴാഴ്ച എസ്.എന്‍ കോളേജ് – തോട്ടടയില്‍ നിന്നും പ്രയാണം ആരംഭിക്കുന്ന ജാഥ എടക്കാട് ഹൈവേ വഴി തലശ്ശേരി പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് സമാപിക്കും.

കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്ന ജാഥ നവമ്പര്‍ 30 വെള്ളിയാഴ്ച അഴിയൂര്‍ ജുമാ മസ്ജിദിന് സമീപത്ത് നിന്ന് പ്രയാണം ആരംഭിച്ച് വടകര കോട്ടപ്പുറത്ത് സമാപിക്കും.

ഡിസംബര്‍ 1ന് ശനിയാഴ്ച മൂരാട് നിന്നും പ്രയാണം ആരംഭിക്കുന്ന ജാഥ പയ്യോളി, തിക്കോടി വഴി കൊയിലാണ്ടി സമാപിക്കും.

ഡിസംബര്‍ 2 ഞായറാഴ്ച പടനിലത്ത് നിന്ന് തുടങ്ങുന്ന ജാഥ ചെലവൂര്‍, വെള്ളിമാട്കുന്ന് വഴി കോഴിക്കോട് കടപ്പുറത്ത് സമാപി്ക്കും. തുടര്‍ന്ന് ജാഥ വയനാട് ജില്ലയിലേക്ക് കടക്കും.

ഡിസംബര്‍ 3 തിങ്കളാഴ്ച പനമരത്ത് നിന്നും ആരംഭിക്കുന്ന ജാഥ കണിയാമ്പറ്റ വഴി കല്‍പ്പറ്റയില്‍ സമാപിക്കും.

ഡിസംബര്‍ 4 ചൊവ്വാഴ്ച യുവജന യാത്ര ഉണ്ടായിരിക്കില്ല. തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്ന ജാഥ

ഡിസംബര്‍
5 ബുധനാഴ്ച കൊണ്ടോട്ടി – കൊട്ടപ്പുറത്ത് നിന്നാരംഭിക്കും. കൊണ്ടോ്ട്ടി, കീഴിശ്ശേരി വഴി അരീക്കോട് സമാപിക്കും.

ഡിസംബര്‍ 6 വ്യാഴാഴ്ച മഞ്ചേരിയില്‍ നിന്നും തുടങ്ങുന്ന ജാഥ വള്ളുവമ്പ്രം വഴി മലപ്പുറത്ത് സമാപിക്കും.

ഡിസംബര്‍ 7 വെള്ളിയാഴ്ച ആലത്തിയൂര്‍ നിന്നും പ്രയാണം ആരംഭിക്കുന്ന ജാഥ തിരൂര്‍ – കോരങ്ങത്ത് സ്റ്റേഡിയത്തില്‍ സമാപിക്കും.

ഡിസംബര്‍ 8 ശനിയാഴ്ച കൊളപ്പുറത്ത് നിന്നാരംഭിക്കുന്ന ജാഥ തലപ്പാറ, ചെമ്മാട്, പാലം – ചിറമംഗലം വഴി താനൂരില്‍ സമാപിക്കും.

ഡിസംബര്‍ 9 ഞായറാഴ്ച ചാപ്പനങ്ങാടിയില്‍ നിന്നും ആരംഭിക്കുന്ന പുഴക്കാട്ടിരി വഴി പെരിന്തല്‍മണ്ണ – കോടതിപ്പടി സമാപിക്കും തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ പ്രവേശിക്കുന്ന ജാഥ

ഡിസംബര്‍ 10 തിങ്കളാഴ്ച നാട്ടുകല്‍ നിന്നും തുടങ്ങി ആര്യംമ്പാവ്, ചുങ്കം, മണ്ണാര്‍ക്കാട് വഴി കൊങ്ങാട് – ചിറക്കല്‍പടി സമാപിക്കും.

ഡിസംബര്‍ 11 ചൊവ്വാഴ്ച ചെര്‍പ്പുളശ്ശേരിയില്‍ നിന്നും പ്രയാണം ആരംഭിക്കുന്ന ജാഥ വേങ്ങാട്ടിരി, വല്ലപ്പുഴ വഴി പട്ടാമ്പിയില്‍ സമാപിക്കും.

തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്ന ജാഥ ഡിസംബര്‍ 12 ബുധനാഴ്ച അണ്ടത്തോട് നിന്നാരംഭിച്ച് എടക്കഴിയൂര്‍, തിരുവത്ര, ചാവക്കാട് സമാപിക്കും.

ഡിസംബര്‍ 13 വ്യാഴാഴ്ച വാടാനപ്പള്ളിയില്‍ നിന്നാരംഭിക്കുന്ന ജാഥ എടമുട്ടം വഴി കൈപ്പമംഗലം – മൂന്ന്പീടികയില്‍ സമാപിക്കും.

ഡിസംബര്‍ 14 വെള്ളിയാഴ്ച അവധിയായിരിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ജാഥ പര്യടനം നടത്തും.

ഡിസംബര്‍ 15 ശനിയാഴ്ച എറണാകുളം ടൗണില്‍ നിന്നാരംഭിക്കുന്ന ജാഥ തോപ്പുംപടി വഴി മട്ടാഞ്ചേരിയില്‍ സമാപിക്കും.

ഡിസംബര്‍ 16 ഞായറാഴ്ച ആലുവയില്‍ നിന്നാരംഭിക്കുന്ന ജാഥ ചെമ്പറക്കി
പെരുമ്പാവൂരില്‍ സമാപിക്കും.

തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്ന ജാഥ ഡിസംബര്‍ 17 തിങ്കളാഴ്ച മടക്കത്താനം ജുമാ മസ്ജിദ് ജംഗ്ഷനില്‍ നിന്നാരംഭിച്ച് തൊടുപുഴ – മങ്ങാട്ടുകവലയില്‍ സമാപിക്കും.

തുടര്‍ന്ന് കോട്ടയം ജില്ലയില്‍ പ്രവേശിക്കുന്ന ജാഥ ഡിസംബര്‍ 18 ചൊവ്വാഴ്ച ഭരണങ്ങാനത്ത് നിന്നാരംഭിച്ച് ഈരാറ്റുപേട്ടയില്‍ സമാപിക്കും.

തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്ന ജാഥ ഡിസംബര്‍ 19 ബുധനാഴ്ച മണ്ണഞ്ചേരിയില്‍ നിന്നാരംഭിച്ച് കൈച്ചൂണ്ടിമുക്ക് വഴി ആലപ്പുഴ ടൗണില്‍ സമാപിക്കും.

ഡിസംബര്‍ 20 വ്യാഴാഴ്ച തൃക്കുന്നപ്പുഴ – പാനൂരില്‍ നിന്നാരംഭിക്കുന്ന ജാഥ നങ്ങ്യാര്‍റോഡ് കായംകുളത്ത് സമാപിക്കും.

തുടര്‍ന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്ന ജാഥ ഡിസംബര്‍ 21 വെള്ളിയാഴ്ച കുമ്പഴ ജൂമാ മസ്ജിദ് സമീപത്ത് നിന്നാരംഭിച്ച് പത്തനംതിട്ട പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും.

തുടര്‍ന്ന് കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്ന ജാഥ ഡിസംബര്‍ 22 ശനിയാഴ്ച ആശ്രമം ലിങ്ക് റോഡില്‍ നിന്നും ആരംഭിച്ച് കൊട്ടിയത്ത് സമാപിക്കും.

ഡിസംബര്‍ 23 ഞായറാഴ്ച അവധി യായിരിക്കും. യുവജന യാത്ര സമാപന സമ്മേളനവും വൈറ്റ് ഗാര്‍ഡ് പരേഡും റാലിയും

ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് നടക്കും. വൈറ്റ് ഗാര്‍ഡ് പരേഡ് ജില്ലാ ആസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളില്‍ കടന്ന് പോകാത്ത ജില്ലകളില്‍ ജില്ലാ സമാപനത്തിലും മലപ്പുറം ജില്ലയില്‍ മലപ്പുറത്തും തിരൂരിലും സംഘടിപ്പിക്കുന്നതായിരിക്കും.

Sharing is caring!