ജലീല്‍ വന്ന വഴി മറന്നു: കുഞ്ഞാലിക്കുട്ടി

ജലീല്‍ വന്ന വഴി മറന്നു:  കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജലീല്‍ വന്ന വഴിമറന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കഴിഞ്ഞ ദിവസം മലപ്പുറത്തു നടന്ന സിപി എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ജലീല്‍ നടത്തിയ പ്രസംഗത്തിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കുഞ്ഞാലിക്കുട്ടി,
പാണക്കാട് കുടുംബത്തെയും തന്നെയും അടക്കം അവഹേളിച്ചത് ഇതിനാലാണെന്നും ഇക്കാര്യം കേരളാ സമൂഹം മനസ്സിലാക്കുമെന്നും കുഞ്ഞാലിക്കുട്ടിപറഞ്ഞു. തനിക്കെതിരെവന്ന ബന്ധുനിയമന ആരോപണങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് ജലീല്‍ മറ്റുപലതും പറയുന്നത്, ജലീലില്‍നിന്നും കേരളാ രാഷ്ട്രീയം പ്രതിക്ഷിക്കുന്നത് വന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കഴിയാത്തതിനാല്‍ ജലീല്‍ പഴയകാല നേതാക്കളും, ഞങ്ങളും ചെയ്ത പോലെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രാജിവെക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലക്ഷ്യത്തില്‍ അടിക്കാന്‍ കഴിയാത്തതിനാലാണ് മറ്റു പലതിലേക്കും അടിക്കുന്നത്. ആരോപണം ശരിസ്സാവഹിച്ച് ആദ്യം രാജിവെക്കണം, ശേഷം ആരോപണത്തിന് മറുപടി പറയണം, അല്ലാതെ ആരോപണം ഉന്നയിച്ചവന്റെ നേരെ തിരയുന്ന രാഷ്ട്രീയം വളരെ മോശമാണ്. ഇത് കേരളാ ജനത പ്രോത്സാഹിപ്പിച്ച ചരിത്രമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് കുടുംബത്തില്‍നിന്നല്ല തന്നെ മന്ത്രിയാക്കിയതെന്ന് പറഞ്ഞ് പാണക്കാട്ടെ കുടുംബത്തെ അവഹേളിച്ച പ്രസ്താവന ജനങ്ങള്‍ മനസ്സിലാക്കും, ലീഗിന്റെ തണലില്‍ വളര്‍ന്നു വന്ന ജലീല്‍ വന്നവഴി മറന്നതും ജനങ്ങള്‍ മനസ്സിലാക്കും. ഇത് സി.പി.എമ്മുകാര്‍ക്ക്് തന്നെ ഇത് ഇഷ്ടപ്പെടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!