കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാന സര്‍വീസിന്റെ ടിക്കറ്റ് ബുക്കിംങ് തുടങ്ങി

കരിപ്പൂരില്‍ നിന്നുള്ള  വലിയ വിമാന സര്‍വീസിന്റെ  ടിക്കറ്റ് ബുക്കിംങ് തുടങ്ങി

കൊണ്ടോട്ടി:കരിപ്പൂരില്‍ നിന്ന് സൗദി അറേബ്യയിലേക്കുളള വിമാന ടിക്കറ്റ് ബുക്കിംങ് തുടങ്ങി.സൗദി എയര്‍ലെന്‍സിന്റെ വലിയ വിമാനം ഡിസംബര്‍ അഞ്ചുമുതലാണ് ആരംഭിക്കുന്നത്.ജിദ്ദ,റിയാദ് മേഖലയിലേക്ക് കരിപ്പൂരില്‍ നിന്ന് നേരിട്ടുളള സര്‍വ്വീസുകളാണ് ആരംഭിക്കുന്നത്.കൊച്ചിയിലേക്കുളള വിമാന നിരക്ക് തന്നെയാണ് കരിപ്പൂരിലേക്കും സൗദി എയര്‍ലെന്‍സ് ഈടാക്കുന്നത്.ഇത് യാത്രക്കാര്‍ക്ക് ആശ്വാസമാണ്.ഡിസംബര്‍ മാസത്തില്‍ ജിദ്ദയിലേക്ക് വിമാന ടിക്കറ്റ് ലഭിക്കാന്‍ പ്രായാസമാണെങ്കിലും റിയാദ് സെക്ടറില്‍ വിമാന ടിക്കറ്റ് ലഭിക്കുന്നുണ്ട്.
ഡിസംബര്‍ മാസത്തില്‍ ജിദ്ദയിലേക്ക് നാലു സര്‍വ്വീസുകളും,റിയാദിലേക്ക് മൂന്ന് സര്‍വ്വീസുകളുമാണ് സൗദി എയര്‍ലെന്‍സ് നടത്തുന്നത്.ഞായര്‍,ചൊവ്വ,വെളളി ദിവസങ്ങളിലാണ് നിലവിലെ ഷെഡ്യൂള്‍ പ്രകാരം റിയാദിലേക്കുളള സര്‍വ്വീസുകള്‍.തിങ്കള്‍,ബുധന്‍,വ്യാഴം,ശനി ദിവസങ്ങളില്‍ ജിദ്ദയിലേക്കും സര്‍വ്വീസുണ്ടാകും.ജനുവരിയില്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തി സര്‍വ്വീസ് വര്‍ധിപ്പിക്കാനാണ് തീരുമാനം.ജിദ്ദ സര്‍വ്വീസ് ഇതോടെ കൂടും.ഡിസംബര്‍ അഞ്ചിന് ബുധനാഴ്ച പുലര്‍ച്ചെ 3.10ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന ആദ്യവിമാനം രാവിലെ 11 മണിയോടെ കരിപ്പൂരിലെത്തുക.ഈ വിമാനം യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് ഉച്ചക്ക് 12.50ന് ജിദ്ദയിലേക്ക് പറക്കും.റിയാദിലേക്കുളള ആദ്യ സര്‍വ്വീസ് ഡിസംബര്‍ 7ന് വെളളിയാഴ്ച വന്നെത്തും.
കരിപ്പൂരില്‍ സൗദി എയര്‍ലെന്‍സിന്റെ സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാന കമ്പനി ഉന്നതര്‍ അടുത്ത ദിവസം മുംബൈയില്‍ നിന്ന് കോഴിക്കോട്ടെത്തും.ഇവര്‍ വിമാനത്താവള അധികൃതരുമായും ചര്‍ച്ച നടത്തും.കരിപ്പൂരിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംങ് ജോലികള്‍ എയര്‍ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്.ആദ്യസര്‍വ്വീസിനെ വരവേല്‍പ്പ് ജനകീയമാക്കാനാണ് വിമാന കമ്പനിയുടേയും തീരുമാനം

Sharing is caring!