പ്രസവാനന്തര ശസ്ത്രക്രിയക്കിടെ എടവണ്ണയിലെ യുവതി മരിച്ചു

പ്രസവാനന്തര ശസ്ത്രക്രിയക്കിടെ എടവണ്ണയിലെ യുവതി മരിച്ചു

എടവണ്ണ: പ്രസവാനന്തര ശസ്ത്രക്രിയക്ക് വിധേയായ യുവതി മരിച്ചു. എടവണ്ണ പാലപ്പെറ്റ പള്ളിപ്പടിയിലെ കുമ്പളവന്‍ ദാമോദരന്റെയും ശാന്തയുടെയും മകള്‍ രമ്യ(21)ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന് പ്രവേശിപ്പിച്ച രമ്യ കഴിഞ്ഞ 11ന് ശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍ വയറു സംബന്ധമായ അസുഖം മൂര്‍ഛിച്ചതോടെ 16ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഭര്‍ത്താവ്: ബൈജു (പൂളക്കല്‍).

Sharing is caring!