ഇന്ത്യന്‍താരം മലപ്പുറത്തുകാരന്‍ അനസിന് ജോര്‍ദാന്‍ സ്‌റ്റേഡിയത്തില്‍വെച്ച് അഭിനന്ദനം

മലപ്പുറം: കഴിഞ്ഞ ദിവസം ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ കിങ്ങ് അബ്ദുള്ള സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഏഷ്യന്‍ കപ്പിന് മുന്നോടിയായ ഇന്ത്യാ- -ജോര്‍ദാന്‍ ഫിഫ അംഗീകൃത സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച അനസ് എടത്തൊടികക്ക് ഇന്ത്യന്‍ എംബസിയുടെ പ്രത്യേക അഭിവാദ്യം. മത്സരംകഴിഞ്ഞ ഉടനെ
അമ്മാന്‍ ഇന്ത്യന്‍ എംബസി ഉന്നതോദ്യോഗസ്ഥര്‍ ടീമിലെ ഏക മലയാളിയായ അനസിനെ സ്റ്റേഡിയത്തിനകത്തുവച്ചുതന്നെ അഭിനന്ദനം അറിയ്ക്കാനെത്തുകയായിരുന്നു.
ദേശീയ പതാകയുമായാണ് എംബസിയിലെ ഹെഡ് ഓഫ് ചാന്‍സറി മുരുഗരാജ് ദാമോദരന്‍, എംബസി അറ്റാഷേ പുനീത് ഗായ് എന്നിവരുള്‍പ്പെട്ട സംഘം അനസിനെ പ്രത്യേകം അഭിവാദ്യംചെയ്യാനെത്തിയത്.
അനസിന്റെ അയല്‍പ്രദേശമായ കൊണ്ടോട്ടി മുതുവല്ലൂരിലെ കെ പി രമേശും
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥ പ്രമുഖരുടെ സംഘത്തില്‍ ഉണ്ടായിരുന്നു. സന്ദേശ് ജിങ്കനില്ലാതെ ഇറങ്ങിയിട്ടും മത്സരത്തിലുടനീളം മിന്നുന്ന പ്രകടനത്തിലൂടെ അനസിന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിര ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തിയത്. എന്നാല്‍, മുന്നേറ്റനിരയില്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രി, ജെ ജെ ലാല്‍പെക്വല, ബല്‍വന്ത് സിങ് തുടങ്ങിയവരുടെ അഭാവത്താല്‍ ഗോളടിയ്ക്കാന്‍ വിഷമിച്ച ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു.
RECENT NEWS

നബിയുടെ പലായന വഴികളെ അടുത്തറിയാന്‍ ആയിരങ്ങള്‍
മലപ്പുറം: മുഹമ്മദ് നബിയുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഹിജ്റയുടെ ചരിത്രപരമായ സഞ്ചാര വഴികളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ‘ഹിജ്റ എക്സ്പെഡിഷന്’ പ്രസന്റേഷന് പ്രൗഢമായി. മഅ്ദിന്‍ [...]