ശബരിമല സന്നിധാനത്ത് താരമായി മലപ്പുറം എസ്.പി

ശബരിമല സന്നിധാനത്ത് താരമായി മലപ്പുറം എസ്.പി

മലപ്പുറം: ശബരിമല സന്നിധാനത്തും താരമായി മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍.
ഇന്നലെ രാത്രി നടന്ന അനിഷ്ട സംഭവങ്ങളില്‍
പ്രതികളെ അറസ്റ്റ് ചെയ്യാനും ക്രമസമാധാന പരിപാലനത്തിനും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ ജാഗ്രത ഏറെ പ്രശംസകള്‍ പിടിച്ചുപറ്റിക്കഴിഞ്ഞു. സപെഷ്യല്‍ ഡ്യൂട്ടിയാണ് മലപ്പുറം എസ്.പിക്ക് ശബരിമലയില്‍. മലപ്പുറം എസ്.പി സന്നിധാനത്ത് ക്രമസമാധാന പരിപാലനം നടത്തുന്ന ഫോട്ടോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു.

സന്നിധാനത്ത് അറസ്റ്റിലായവരില്‍ പലരും മുന്‍പ് ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ആളുകള്‍ തന്നെയെന്നാണ് പൊലീസ് പറയുന്നത്. ന്നിധാനത്ത് നിന്ന് ഇന്നലെ അറസ്റ്റ് ചെയതവരില്‍ 15 പേര്‍ ശബരിമലയിലും നിലയ്ക്കലിലുമുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായി ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.

എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയായ രാജേഷാണ് ഇന്നലെ സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്കൊപ്പം എത്തിയ മറ്റു ചിലര്‍ ഇനിയും സന്നിധാനത്തും പരിസരത്തുമായി തുടരുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

രാജേഷ് ചിത്തിര ആട്ട വിശേഷ സമയത്ത് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിതാ ദേവിയെ സന്നിധാനത്ത് തടയാനും ഇവരില്‍ പലരും നേതൃത്വം നല്‍കിയിരുന്നു.

ഇന്നലെ സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധങ്ങളില്‍ കണ്ടാല്‍ അറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തു.70 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി . ഇവരെ മണിയാര്‍ ക്യാംപില്‍ ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ നടന്ന അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് പിന്നില്‍ മുന്‍ധാരണകള്‍ ഉണ്ടെന്ന് വ്യക്തമാകുന്നത്. അറസ്റ്റിലായവരെ മണിയാറിലെ ക്യാംപില്‍ ചോദ്യം ചെയ്യുകയാണ്.

Sharing is caring!