അന്തര്‍ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ചേലേമ്പ്രയുടെ താരങ്ങള്‍ സെമിഫൈനലില്‍ അഫ്ഗാനിസ്ഥാനെതിരെ പൊരുതി തോറ്റു

മലപ്പുറം: ഡല്‍ഹിയില്‍ നടന്ന സുബ്രതോ കപ്പ് അണ്ടര്‍ 17 അന്തര്‍ദേശീയ ഫുട്ബോള്‍ സെമിഫൈനലില്‍ അഫ്ഗാനിസ്ഥാന് ടീമിനെതിരെ കേരളം പൊരുതി തോറ്റു. കരുത്തരായ അഫ്ഗാന് ടീമിനെതിരെ അവസാന നിമിഷം വരെ കടുത്ത പ്രതിരോധമാണ് കേരളത്തെ പ്രതിനിധീകരിക്കുന്ന എന്‍.എന്‍ എം എച്ച് എസ്സ് എസ്സ് ചേലേമ്പ്ര കാഴ്ച്ച വെച്ചത്.
ആദ്യ പകുതിയില്‍ രണ്ടു ടീമുകള്‍ക്കും ഗോളവസരങ്ങള്‍ ലഭിച്ചിരുന്നു. ആദ്യ രണ്ടു പകുതികളും അവസാനിച്ചപ്പോള്‍ ടീമുകള്‍ ഗോള്‍രഹിത സമനില പാലിച്ചതിനാല്‍ കളി അധികസമയത്തേക്ക് നീങ്ങുകയായിരുന്നു. അധിക സമയത്തിന്റെ രണ്ടാം പകുതിയുടെ അവസാന മിനുട്ടിലാണ് അഫ്ഗാന് ടീമിന്റെ ഗോള്‍ വന്നത്. കളി തീരാന്‍ രണ്ടു മിനിട്ടു മാത്രം ബാക്കി നില്‍ക്കേയാണ് അഫ്ഗാന് താരം ഷബീര്‍ ഹെഡറിലൂടെ ഗോള്‍ വലയിലാക്കിയത്. ലീഗ് റൗണ്ടിലും ക്വാര്‍ട്ടറിലും ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് കേരള ടീം സെമിഫൈനലിലെത്തിയത്
RECENT NEWS

അധ്യാപകരുടെ പ്രശ്നങ്ങൾക്ക് യു ഡി എഫ് അധികാരത്തിൽ വന്നാൽ പരിഹാരമാകും; ചെന്നിത്തല
മലപ്പുറം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ജീവനക്കാരുടെയും അധ്യാപകരുടെയും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല. ഡി. എ യും ശമ്പളപരിഷ്കരണവും ഇല്ലാത്ത എന്തിന് ഫിക്സേഷൻ പോലും നഷ്ടപ്പെടുത്തിയ ഒരു സർക്കാർ ആണ് കേരളം ഭരിക്കുന്നത് എന്ന് [...]