പരപ്പനങ്ങാടി ഒട്ടുമ്മലില്‍ സി.പി.എം പ്രവര്‍ത്തകനും സഹോദരനും വെട്ടേറ്റു

പരപ്പനങ്ങാടി ഒട്ടുമ്മലില്‍ സി.പി.എം പ്രവര്‍ത്തകനും സഹോദരനും വെട്ടേറ്റു

പരപ്പനങ്ങാടി: സി.പി.എം, ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പരപ്പനങ്ങാടി ഒട്ടുമ്മലില്‍ സി.പി.എം പ്രവര്‍ത്തകനും സഹോദരനും വെട്ടേറ്റു. ഒട്ടുമ്മല്‍ സൗത്ത് കുന്നുമ്മല്‍ അസൈനാറിനും(28) സഹോദരന്‍ മുനീറിനുമാണ്(26) വെട്ടേറ്റത്.  രാവിലെ അഞ്ചിന് മത്സ്യബന്ധനത്തിന് പോകാന്‍ തയ്യാറെടുക്കുന്നതിനായി വീടിന് പുറത്തിറങ്ങിയപ്പോഴാണ് പതിയിരുന്ന സംഘം അസൈനാറെ ആക്രമിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരന്‍ മുനീറിനും വെട്ടേറ്റു. പത്തോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. ഏതാനും മാസമായി ഇവിടെ സി.പി.എം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. വാഹനങ്ങള്‍ക്ക് രാത്രി തീയിട്ട സംഭവങ്ങളും അരങ്ങേറിയിരുന്നു. വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Sharing is caring!