ബൈക് ആക്സിഡന്റില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന കണ്ണമംഗലം സ്വദേശി് മരിച്ചു

വേങ്ങര : ബൈക് ആക്സിഡന്റില്‍ പരിക്കേറ്റ്് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കണ്ണമംഗലം വാളക്കുട സ്വദേശി കല്ലിത്തൊടിക മുഹമ്മദ് കുട്ടിയുടെ മകന് മുഹമ്മദ് ഉനൈസ് 22 ആണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ച തോട്ടശ്ശേരിയാറ നിന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കരുവാങ്കല്ലിനും പുളിയംപറമ്പിനുമിടയില് റോഡില്‍ യു ടേണ്‍ ചെയ്യുകയായിരുന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ യൂനുസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിനു കീഴടങ്ങിയത്. മാതാവ് :സുബൈദ.
സഹോദരങ്ങള്‍ : ജുനൈദ്, സുഹ്റ, സുമയ്യ, മുഹ്സിന, ഷബ്ന, ലുബ്ന, ഫെബിന.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ചെങ്ങാനി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]