പൊന്നാനിയില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

പൊന്നാനിയില്‍  യുവാവ് ദുരൂഹ  സാഹചര്യത്തില്‍  മരിച്ച നിലയില്‍

പൊന്നാനി: പൊന്നാനി ജങ്കാര്‍ റോഡില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ന് പോസ്റ്റ് മോര്‍ട്ടം നടക്കും.ഇതോടെ മരണകാരണം വ്യക്തമാകും.
പൊന്നാനി സ്വദേശിയായ ബഷീറിനെയാണ് (29) പുലിമുട്ടിനോട് ചേര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
മൃതദേഹം പൊന്നാനി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
യുവാവിന്റെ മൃതദേഹം റോഡില്‍ കിടക്കുന്നത് കണ്ട് രണ്ട് യുവാക്കള്‍ ബൈക്കില്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമാക്കാതെ ഇവര്‍ ഹോസ്പിറ്റലില്‍ നിന്നും മുങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.ഇവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

Sharing is caring!