പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങായി, മലപ്പുറത്തെ സൗഹൃദ ഫുട്‌ബോള്‍ സമാഹരിച്ചത് 20 ലക്ഷം രൂപ
മലപ്പുറം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങായി മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ സമാഹരിച്ചത് 20 ലക്ഷം. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സസിലിന്റെ നേതൃത്വത്തില്‍ നടത്തിയ കാല്‍പന്തിലൂടെ അതിജീവനം സൗഹൃദ ഫുട്ബാള്‍ മത്സരത്തിലൂടെയാണ് തുക സമാഹരിച്ചത്. പ്രത്യേക കൂപ്പണുകള്‍ പുറത്തിറക്കിയാണ് തുക കണ്ടെത്തിയത്. ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കാന്‍ ഫുട്‌ബോള്‍ മത്സരം നടത്തുകയെന്ന ആശയം മുന്നോട്ട് വെച്ചത് ജില്ല കലക്ടര്‍ അമിത് മിണയായിരു ന്നു. അദ്ദേഹത്തിന് പിന്തുണയുമായി ഫുട്‌ബോള്‍ പ്രേമികളും പൊതുജനങ്ങളും എത്തുകയും മത്സരത്തില്‍ കലക്ടര്‍ കളത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു. കൂപ്പണ്‍ വഴി ശേഖരിച്ച തുകയും മറ്റു സന്നദ്ധ സംഘടനകള്‍ നല്‍കിയ തുകയും ജില്ലാ കലക്ടര്‍ ഏറ്റു വാങ്ങി. എം എസ് പി ഹൈസ്‌കൂളും ചേലേമ്പ്ര എന്‍ എം എച്ച് എസ് എസും തമ്മിലായിരുന്നു ആദ്യ മത്സരം. രണ്ടാം മത്സരത്തില്‍ പ്രസ് ക്ലബ്ബ് ഇലവനും വ്യാപാരി ഇലവനും തമ്മില്‍ ഏറ്റ് മുട്ടി. ജില്ല പോലീസ് ടീമും കലകേ്ടഴ്‌സ് ഇലവനും തമ്മിലും ഫയര്‍ഫോഴ്‌സ് ടീമു വെറ്ററന്‍സ് ടീമും തമ്മിലായിരുന്നു മറ്റു മത്സരങ്ങള്‍.സൗഹൃദ മത്സരം പി.കെ കുഞ്ഞാലി കുട്ടി എം പി ഉദ്ഘാടനം ചെയ്തു. പി. ഉബൈദുള്ള എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ അമിത് മീണ, അസി കലക്ടര്‍ വികല്‍പ് ഭരദ്വാജ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഷംസുദ്ദീന്‍, ഡി എഫ് എ പ്രസിഡന്റ് കെ അബ്ദുല്‍ കരീം, എക്‌സി കമ്മിറ്റി അംഗം മുഹമ്മദ് ആഷിക് , ഉസ്മാന്‍ പരി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജു നാരായണന്‍ പ്രസംഗിച്ചു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




