പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അടുത്ത സുഹൃത്ത് ഖത്തറില്‍ നിര്യാതനായി

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അടുത്ത സുഹൃത്ത് ഖത്തറില്‍ നിര്യാതനായി

മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അടുത്ത സുഹൃത്തും ഖത്തര്‍ ശൂറാ കൗണ്‍സില്‍ അംഗവുമായ ഡോ. അഹ്മദ് മുഹമ്മദ് യൂസുഫ് ഉബൈദാന്‍ ഫഖ്‌റു വിടവാങ്ങി. 70 വയസ്സായിരുന്നു. ഇന്നലെ രാത്രി വൈകീട്ടായിരുന്നു അന്ത്യം. ശിഹാബ് തങ്ങളുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങള്‍ ഇന്ന് പുലര്‍ച്ചെ ദോഹയിലെത്തി. വിയോഗത്തില്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, ബശീര്‍ അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അനുശോചിച്ചു. മലയാളികളുമായി ഏറെ അടുത്ത് ഇടപഴകിയ അദ്ദേഹത്തിന്റെ വിയോഗം ഖത്തറിനെന്ന പോലെ കേരളത്തിനും വലിയ നഷ്മാണെന്ന് നേതാക്കള്‍ പറഞ്ഞു.

Sharing is caring!