മന്ത്രി ജലീലിന് തിരൂരില്‍ കല്ലേറും ചീമുട്ടയേറും, 25പേര്‍ കസ്റ്റഡിയില്‍.

മലപ്പുറം: മന്ത്രി ജലീലിന് തിരൂരില്‍ കല്ലേറും ചീമുട്ടയേറും.
25പേര്‍ കസ്റ്റഡിയില്‍. മലയാള സര്‍വ്വകലാശാല ചരിത്ര കോണ്‍ഫറന്‍സ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ ടി ജലീലിന് നേരെയാണ് യൂത്ത് ലീഗ് എം എസ് എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍് കല്ലേറ് നടന്നത്.
ഇന്ന് രാവിലെ 11.30 ഓടെയാണ് അക്രമമുണ്ടായത്. മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനത്തിനായി സര്‍വ്വകലാശാലയിലേക്ക് പോകുന്നതിനിടെ കവാടത്തില്‍ വച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിനിടെ ഹാളിലുളളില്‍ നിന്നും നാലു പേര്‍ ബഹളമുണ്ടാക്കിയപ്പോള്‍ പോലീസ് അറസ്റ്റു ചെയ്തു നീക്കി. തുടര്‍ന്ന് ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ ഗേറ്റില്‍ അക്രമികള്‍ തടഞ്ഞു. പറവണ്ണ, കൂട്ടായി അടക്കം തീരദേശമേഖലയില്‍ നിന്നുള്ള 50 ഓളം വരുന്ന സംഘമാണ് തടഞ്ഞത്.
പോലീസ് ഇവരെ വിരട്ടിയോടിക്കുന്നതിനിടെ അക്രമികള്‍ കല്ലറിയുകയായിരുന്നു. കല്ലേറ്റില്‍ റിസര്‍വ്വ് പോലീസ് സേനാംഗങ്ങളായ സുഹൈല്‍, ശരത്, നിഖില്‍ എന്നിവര്‍ക്ക് പരുക്കേറ്റു. തിരൂര്‍ പോലീസ് കേസെടുത്തു.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]