പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മധ്യവയസ്കന് മരിച്ചു
പുത്തനത്താണി: ദേശീയ പാത രണ്ടത്താണിയില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ മധ്യവയസ്കന്
മരിച്ചു.രണ്ടത്താണി കുണ്ടംപിടാവ് സ്വദേശി നീറ്റത്തുപറമ്പില് അബ്ദു (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ന് രണ്ടത്താണിക്കു
സമീപമായിരുന്നു അപകടം. കോട്ടക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇദ്ദേഹത്തിന്റെ കാറില്‍ എതിരെ വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.
പിക്കപ്പ് വാനിന് പിറകില്‍ ബൈക്ക് ഇടിച്ച് യുവാവിനും നിസ്സാര പരിക്കേറ്റു.
അബ്ദുവിനെ ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കല്പകഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മുസ്ലീം ലീഗ് വൈസ് പ്രസിഡന്റായിരുന്നു. കാടാമ്പുഴ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി 9 മണിക്ക് രണ്ടത്താണി മസ്ജിദുറഹ്മാനിയയില് ഖബറടക്കി.ഭാര്യ: ആമിന.
മക്കള്‍: ഫസല്മനാം (അബുദാബി), ഫര്ഹാന് (ദുബൈ), ഫസീല. മരുമക്കള്‍: കുഞ്ഞാലന്‍കുട്ടി മാസ്റ്റര്‍ (തിരൂര്‍) ആതിക്ക.
സഹോദരങ്ങള്‍: മൊയ്തീന് കുട്ടി എന്ന ബാപ്പു, നഫീസ.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]