ഗെയില്‍ പദ്ധതി കാരണം കുടിവെള്ളം നഷ്ടപ്പെടുന്നു, പ്രശ്നം പരിഹരിക്കണമെന്ന് പ്രശ്നം പരിഹരിക്കണമെന്ന് യൂത്ത്ലീഗ്
കോഡൂര്‍: ഗെയില്‍ വാതക പദ്ധതി കാരണം പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ളം നഷ്ടപ്പെടുന്നതായി പരാതി. ഗെയില്‍ വാതക കുഴലിനായി നിര്‍മിച്ച കിടങ്ങുകളിലെ പ്രവര്‍ത്തികളുടെ സൗകര്യത്തിന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുന്നതിനാലാണ് ജലനഷ്ടമുണ്ടാകുന്നത്.
ഈപ്രദേശങ്ങളിലെ കുടിവെള്ള കിണറുകളിലെയും മറ്റുജലാശയങ്ങളിലെയും വെള്ളം ക്രമാതീതമായി താഴുന്നത് ഭാവിയില്‍ കുടിവെള്ള ക്ഷാമത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് പരിസരവാസികള്‍. വയലുകളിലൂടെ പദ്ധതി കടന്നുപോകുന്ന ആല്‍പ്പറ്റകുളമ്പ്, വലിയാട്, ഒറ്റത്തറ പ്രദേശങ്ങളിലെ നിരവധി കിണറുകളില്‍ വെള്ളം താഴ്ന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.
ഗെയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി കോഡൂരിലെ ജലമൂറ്റി, പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയപ്രതിഷേധം സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് മുസ് ലിം യൂത്ത്ലീഗ് ഭാരവാഹികളായ നൗഷാദലി പരേങ്ങലും ടി. മുജീബും പറഞ്ഞു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]