മലപ്പുറത്തുവന്ന ഉമ്മന്‍ചാണ്ടി പാണക്കാടെത്തി തങ്ങളെ കണ്ടു
പെരിന്തല്‍മണ്ണ: ഇന്ന് മലപ്പുറത്തു വന്ന മുന്‍ മുഖ്യമന്ത്രി പാണക്കാടെത്തി പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന് നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയില്‍ പങ്കെടുക്കാനാണ് ഉമ്മന്‍ചാണ്ടി എത്തിയത്.
വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മാര്‍ക്സിസ്റ്റ് പാര്‍ട്ടി അനാചാരമായാണ് കാണുന്നതെന്ന് എ.ഐ.സി.സി ജന.സെക്രട്ടറി ഉമ്മന്‍ചാണ്ടി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന് നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് അങ്ങാടിപ്പുറത്ത് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി വിധിക്കു ശേഷവും മുഖ്യമന്ത്രിയുടെ പ്രതികരണം നിരാശാ ജനകമാണ്. ശബരിമലയില്‍ സ്റ്റേഇല്ലെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ച ശേഷം സര്‍വകക്ഷി യോഗം വിളിക്കുന്നത് എന്തിനാണ്. സര്‍വകക്ഷി യോഗത്തില്‍ തുറന്ന മനസോടെ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം.
സ്വന്തം തീരുമാനം മുഖ്യമന്ത്രി വിശ്വാസികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം കോണ്‍ഗ്രസിന് രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമല്ലെന്ന് കെ.സുധാകരന് പ്രസ്താവിച്ചു.ഇടതുപക്ഷ മന്ത്രിമാര്‍ക്കും ഇടതു മുന്നണിയിലും മുഖ്യമന്ത്രിയുടെ
അഭിപ്രായത്തോട് വിയോചിപ്പുള്ളവരുണ്ട്. ബി.ജെ.പി ശബരിമല വിഷയത്തില്‍ ഓന്തിനെ
പോലെ നിറംമാറുകയാണ്. കോണ്‍ഗ്രസ് ഇല്ലെങ്കില്‍ വര്‍ഗീയ ജാതീയ ഭാഷാ സംഘര്‍ഷങ്ങള്‍ കൊണ്ട് നാട് തകരും. ജനഹിതമാണ് അവസാന വാക്ക്. കോടതിവിധികളേറെ കിടക്കുമ്പോള്‍
ഈ വിധിയോട് മാത്രം മുഖ്യമന്ത്രിക്ക് സ്നേഹക്കൂടുതലുണ്ടെന്ന് അദ്ദേഹം
പറഞ്ഞു. പി.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
കെ.പി.കുഞ്ഞിക്കണ്ണന്, കെ.പി.അനില്‍കുമാര്‍, കെ.സുരേന്ദ്രന്, പി.ടി.അജയ്മോഹന്, കെ.പി.അബ്ദുല്‍ മജീദ്,
വി.എ.കരീം, ഉമ ബാലകൃഷ്ണന്, വി.വി.പ്രകാശ്, സി.സുകുമാരന്‍, വി.ബാബുരാജ്,
സക്കീര്‍ പുല്ലാര, വി.കെ.ശശീന്ദ്രന് പ്രസംഗിച്ചു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]