ശബരിമല സ്ത്രീപ്രവേശനം: മലപ്പുറത്ത് നടന്ന ഹര്‍ത്താലില്‍ അക്രമം നടത്തിയ പ്രതികള്‍ക്ക് ജാമ്യമില്ല
മഞ്ചേരി: മുഴുവന്‍ സ്ത്രീള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി നല്കിയ വിധക്കെതിരെ നടന്ന ഹര്‍ത്താലില്‍ അക്രമം നടത്തിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. മൂന്നാം പ്രതി പെരിന്തല്‍മണ്ണ ഏലംകുളം ചെറുകര മടാത്തി ബാബുപപ്രകാശ് (53), നാലാം പ്രതി ചെറുകര കാളിയത്ത് കെ ആര് അനൂപ് (35) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2018 ഒക്ടോബര്‍ 18ന് പകല്‍ 10.15ന് ചെറുകര റെയില്‍വെ ഗേറ്റിനു സമീപമാണ് സംഭവം. സംസ്ഥാന പാതയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് ഗതാഗത തടസ്സമുണ്ടാക്കുകയും പൊതുമരാമത്ത് വകുപ്പിന് 30000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്. കേസിലെ ഒന്നാം പ്രതി സുധീറിനെയും രണ്ടാം പ്രതി സുധീഷിനെയും സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
RECENT NEWS
റോമിലെ ഗ്രാൻഡ് മോസ്ക് സന്ദർശിച്ച് സാദിഖലി തങ്ങൾ
റോം: ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് റോമില്‍ വന്‍ വരവേല്‍പ്പ്. റോമിലെ ഇസ്ലാമിക നേതൃത്വവും വലിയ പ്രധാന്യത്തോടെയാണ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ സന്ദര്‍ശനത്തെ കാണുന്നത്. [...]