കരിപ്പൂരില്‍ വന്നിറങ്ങിയ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍

കരിപ്പൂരില്‍ വന്നിറങ്ങിയ  വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍

മഞ്ചേരി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വ്യാപാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ബിസിനസ് ആവശ്യാര്‍ത്ഥം മുംബൈയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സയ്യിദ് സിയാനെയാണ് തട്ടിക്കൊണ്ടു പോയത്. സംഭവുമായി ബന്ധപ്പെട്ട് നാലാം പ്രതി കൊണ്ടോട്ടി കാരിമുക്ക് കൊട്ടുക്കര പടിപ്പുകണ്ടം വമ്പറമ്പില്‍ അബുബക്കര്‍ (42)നെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്ക് കിട്ടാനുള്ള പണം തിരിച്ചു നല്‍കാത്തതിലുള്ള വിരോധമാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്ന് കരുതുന്നു. രണ്ടാം പ്രതിയുടെ വീട്ടില്‍ താമസിപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെക്ക് ലീഫുകളില്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്തുവെന്നാണ് പരാതി.
2018 സെപ്തംബര്‍ 15നാണ് കേസിന്നാസ്പദമായ സംഭവം. കേസിലെ 1, 2 പ്രതികളെ സെപ്തംബര്‍ 17ന് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അബുബക്കറിനെ ഇന്നലെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Sharing is caring!