അഴിമതിയില്‍ മുങ്ങിക്കുളിച്ച കെ.ടി.ജലീല്‍ രാജിവെച്ചൊഴിയണം കെ.പി.എ മജീദ്

അഴിമതിയില്‍ മുങ്ങിക്കുളിച്ച കെ.ടി.ജലീല്‍ രാജിവെച്ചൊഴിയണം കെ.പി.എ മജീദ്

വളാഞ്ചേരി: ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും സര്‍ക്കാര്‍ സര്‍വീസുകളില്‍ അനധികൃത നിയമനം നല്‍കുക വഴി അഴിമതിയില്‍ മുങ്ങിക്കുളിച്ച മന്ത്രി കെ.ടി.ജലീല്‍ രാജിവെച്ചൊഴിയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി വളാഞ്ചേരിയില്‍ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ദത്ത് പുത്രന്‍ കളങ്കിതനാണ് എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത നിയമനങ്ങളില്‍ വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമാണെന്ന മന്ത്രിസഭാ തീരുമാനം മന്ത്രി ലംഘിച്ചിരിക്കയാണ്. കുടിക്കാഴ്ചക്ക് പോലും ഹാജരാവാത്ത സ്വന്തം ബന്ധുവിനെ വീട്ടില്‍ ചെന്ന് നിര്‍ബന്ധിച്ചാണ് ജോലി കൊടുത്തത്. കുടിക്കാഴ്ചക്ക് ഹാജരായി യോഗ്യതയില്ലെന്ന് മാറ്റി നിര്‍ത്തിയ ഉദ്യോഗാര്‍ഥികളെ മറ്റ് കേന്ദ്രങ്ങളില്‍ നിയമിച്ചിട്ടുണ്ട്. തികച്ചും സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് തികഞ്ഞ നിയമ ലംഘനമാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയുടെ രാജി വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സി.എച്ച്.അബൂ യൂസഫ് ഗുരുക്കള്‍, കെ.എം.അബ്ദുള്‍ ഗഫൂര്‍, യൂത്ത് ലീഗ് ജില്ലാ നേതാക്കളായ മുജീബ്കാടേരി, കെ.ടി.അഷ്‌റഫ് ,എന്‍.കെ.അഫ്‌സല്‍ റഹ്മാന്‍, വി.കെ.എം.ഷാഫി, വി.ടി.സുബൈര്‍ തങ്ങള്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, ബാവ വിസപ്പടി, ഗുലാം ഹസന്‍ ആലംഗീര്‍, അഷ്‌റഫ് അമ്പലത്തിങ്ങല്‍, സലാം വളാഞ്ചേരി, എം.പി.ഇബ്രാഹിം, അഡ്വ. പി.പി.ഹമീദ്, പി.ഷമീം, കെ.ടി.അക്ബര്‍, ഹുസൈന്‍ കൊട്ടിലുങ്ങല്‍, സി.പി.നിസാര്‍, സി.എം.റിയാസ്, പി.നസീറലി പ്രസംഗിച്ചു.

Sharing is caring!