മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

മലപ്പുറം: മലപ്പുറം മൂന്നാം പടിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അബു ത്വാഹിര്‍(18) മരിച്ചു. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് അപകടം. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളജ് ഒന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയാണ് അബു ത്വാഹിര്‍. കൂടെ യാത്ര ചെയ്തിരുന്ന ഒന്നാം വര്‍ഷ മലയാളം വിദ്യാര്‍ഥി അഖില്‍ രാജിനും പരുക്കേറ്റിട്ടുണ്ട്. ഊരകം പുത്തന്‍പീടിക പാറക്കല്‍ മുഹമ്മദലിയുടെ മകനാണ് അബു ത്വാഹിര്‍. ഉമ്മ: ഷക്കീല. സഹോദരങ്ങള്‍: അബൂബക്കര്‍ സിദ്ദീഖ്, ഫാത്തിമ മൊഹ്‌സിന, ഫാത്തിമ ഹുസ്‌ന.
.

Sharing is caring!